ഗുജറാത്ത് രാജ്യസഭ തെരഞ്ഞെടുപ്പിൽ അട്ടിമറിക്ക് മുന്നൊരുക്കം –കോൺഗ്രസ്
text_fieldsന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിൽ ജയിച്ച ബി.ജെ.പി നേതാക്കളായ അമിത് ഷാ, സ്മൃതി ഇറ ാനി എന്നിവർ രാജ്യസഭയിൽനിന്ന് വിരമിച്ച തീയതി മാറ്റി രേഖപ്പെടുത്തിയതിനു പിന്നിൽ ആസൂത്രിത നീക്കമുണ്ടെന്ന് കോൺഗ്രസ്. രണ്ടുപേരും ഗുജറാത്തിൽനിന്നുള്ള രാജ്യസഭാംഗങ ്ങളായിരുന്നു. ഇവരുടെ ഒഴിവിലേക്ക് തെരഞ്ഞെടുപ്പു നടക്കുേമ്പാൾ രണ്ടു സീറ്റും ബി.ജെ.പിക്കുതന്നെ കിട്ടത്തക്ക വിധം കരുനീക്കം നടത്തുകയാണ് ബി.ജെ.പി ചെയ്തതെന്ന് കോൺഗ്രസ് വക്താവ് അഭിഷേക് സിങ്വി ആരോപിച്ചു.
ലോക്സഭ തെരഞ്ഞെടുപ്പു കഴിഞ്ഞ് വോെട്ടണ്ണിയത് മേയ് 23നാണ്. അമിത് ഷാ ഗാന്ധിനഗറിൽനിന്ന് ജയിച്ചതായി അന്നുതന്നെ പ്രഖ്യാപിച്ചു. എന്നാൽ, വോെട്ടണ്ണൽ വൈകിയതിനാൽ സ്മൃതി ഇറാനി അമേത്തിയിൽ രാഹുൽ ഗാന്ധിയെ തോൽപിച്ചത് ഒൗദ്യോഗികമായി പ്രഖ്യാപിച്ചത് പിറ്റേന്നാണ്. ഇതിനു പിന്നാലെ അമിത് ഷായുടെ സീറ്റ് ഒഴിഞ്ഞതായി രാജ്യസഭ രേഖകളിൽ മേയ് 28ന് രേഖപ്പെടുത്തി. തൊട്ടുപിറ്റേന്ന് സ്മൃതി ഇറാനിയും സീറ്റ് ഒഴിഞ്ഞു.
രണ്ടുപേരും ഗുജറാത്തിൽനിന്നുള്ള രാജ്യസഭാംഗങ്ങളായിരുന്നു. ലോക്സഭയിലേക്ക് രണ്ടു തീയതികളിൽ ഇവർ ജയിച്ചതിനാൽ തെരഞ്ഞെടുപ്പു കമീഷന് വേണമെങ്കിൽ രണ്ടു ദിവസമായി രാജ്യസഭ തെരഞ്ഞെടുപ്പു നടത്താം. ഇവിടെയാണ് കളിക്ക് സാധ്യത. രാജ്യസഭ തെരഞ്ഞെടുപ്പിൽ ഒറ്റ ദിവസം പല ഒഴിവിലേക്ക് തെരഞ്ഞെടുപ്പു നടത്തിയാൽ മുൻഗണന വോട്ടാണ് എം.എൽ.എമാർക്ക് നൽകാൻ കഴിയുക. രണ്ടുപേർക്കും തുല്യ വോട്ടുമൂല്യം കിട്ടില്ല. എന്നാൽ, രണ്ടു ദിവസമായി നടത്തിയാൽ, ഒരേ പാർട്ടിയുടെ രണ്ടു സ്ഥാനാർഥികൾക്കും തുല്യ വോട്ടുമൂല്യം കിട്ടും.
ഗുജറാത്ത് നിയമസഭയിൽ ബി.ജെ.പിക്ക് 99ഉം കോൺഗ്രസിന് 77ഉം അംഗങ്ങളാണുള്ളത്. ഒരേദിവസം വോെട്ടടുപ്പു നടത്തിയാൽ ഇൗ അംഗസംഖ്യ കൊണ്ട് ബി.ജെ.പിക്ക് തങ്ങളുടെ രണ്ടു സ്ഥാനാർഥികളെയും ജയിപ്പിക്കാൻ കഴിയില്ല. വോട്ടുമൂല്യത്തിെൻറ അടിസ്ഥാനത്തിൽ കോൺഗ്രസിന് ഒരാളെ ജയിപ്പിക്കാം. ഇൗ സാധ്യത തടയാൻ തെരഞ്ഞെടുപ്പ് രണ്ടുദിവസമായി നടത്തിയേക്കുമെന്ന് അഭിഷേക് സിങ്വി പറഞ്ഞു. തെരഞ്ഞെടുപ്പു കമീഷൻ നിഷ്പക്ഷമല്ലെന്ന് ഇതിനകം തെളിഞ്ഞതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.