നോട്ട്നിരോധന കാലത്ത് 2000കോടിയുടെ വെട്ടിപ്പ് നടത്തിയെന്ന് ആരോപിച്ച ബി.ജെ.പി നേതാവിെൻറ വീട്ടിൽ റെയഡ്
text_fieldsസൂറത്ത്: നോട്ടുനിരോധന കാലത്ത് 2000കോടിയുടെ തട്ടിപ്പ് നടന്നതായി വെളുപ്പടുത്തിയ മുൻ ആദായനികുതി വകുപ്പ് ഓഫീസറും ബി.ജെ.പി നേതാവുമായ പി.വി.എസ് ശർമയുടെ വീട്ടിൽ റെയ്ഡ്. മുൻനിര ജ്വല്ലറിക്കാർ, ബിൽഡർമാർ, ടെക്സ്റ്റൈൽസ് -വജ്ര വ്യാപാരികൾ എന്നിവർ നോട്ടുനിരോധന സമയത്ത് വൻതട്ടിപ്പ് നടത്തിയെന്ന് രേഖകൾ സഹിതം ശർമ ആരോപിച്ചിരുന്നു.
തെൻറ വീട്ടിൽ റെയ്ഡ് ആരംഭിച്ചതിന് പിന്നാലെ ശർമ വീടിന് പുറത്തെ റോഡിലിരുന്ന് പ്രതിഷേധിച്ചു. തട്ടിപ്പ് പുറത്തുകൊണ്ടുവന്ന തന്നെ ഇരയാക്കുകയാണെന്ന് ശർമ പ്രതികരിച്ചു. ശർമയുടെ താനെയിലെയും മുംബൈയിലെയും കേന്ദ്രങ്ങളിലും റെയ്ഡ് നടക്കുന്നുണ്ട്. ശർമക്ക് വരുമാനത്തിെൻറ സ്രോതസ്സിന് കൃത്യമായ വിശദീകരണം നൽകാൻ കഴിഞ്ഞിട്ടില്ലെന്നാണ് ഇൻകം ടാക്സ് ഉദ്യോഗസ്ഥരുടെ വിശദീകരണം.
നോട്ടുനിരോധനം ബി.ജെ.പിയുടെ ഗൂഢാലോചനയാണെന്നും അവരുടെ കുറച്ചുസൃഹുത്തുക്കളുടെ കള്ളപ്പണം വെളുപ്പിക്കുകയായിരുന്നു ലക്ഷ്യമെന്നും കോൺഗ്രസ് പ്രതികരിച്ചു.
സംഭവത്തിൽ സി.ബി.ഐയുടേയും എൻഫോഴ്സ്മെൻറ് ഡയറക്ടേഴ്സിെൻറയും അന്വേഷണം ശർമ ആവശ്യപ്പെട്ടിരുന്നു. കേസിന് അനുകൂലമായി സത്യവാങ്മൂലം നൽകാൻ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നോട്ട് നിരോധനം പ്രഖ്യാപിച്ച് ഏതാനും മണിക്കൂറുകൾക്കുള്ളിൽ 96 കോടിയോളം രൂപയുടെ സ്വർണം ഒരു ജ്വല്ലറിവിറ്റ രേഖകളും ശർമ ഹാജരാക്കി.
1990 മുതൽ ഇൻകം ടാക്സ് ഓഫീസറായിരുന്ന ശർമ സർവീസിൽ നിന്നും സ്വമേധയാ രാജിവെച്ച് 2007ൽ ബി.ജെ.പിയിൽ ചേരുകയായിരുന്നു. പാർട്ടിയുടെ ഐ.ടി സെല്ലിെൻറ തലവനുമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.