ഗുജറാത്ത് കലാപം: നരോദ ഗാം കൂട്ടക്കൊല കേസ് വിധി ഇന്ന്
text_fieldsഅഹമ്മദാബാദ്: 2002ലെ ഗുജറാത്ത് കലാപത്തോടനുബന്ധിച്ച് നടന്ന നരോദ ഗാം കൂട്ടക്കൊല കേസിൽ വ്യാഴാഴ്ച വിധി പ്രഖ്യാപിച്ചേക്കും. 11 മുസ്ലിംകൾ കൊല്ലപ്പെട്ട കേസിൽ ഗുജറാത്ത് മുൻ മന്ത്രിയും ബി.ജെ.പി നേതാവുമായ മായ കൊട്നാനി, ബജ്റംഗ് ദൾ നേതാവ് ബാബു ബജ്റംഗി എന്നിവർ ഉൾപ്പെടെ 86 പേരാണ് പ്രതികൾ. ഇതിൽ 18 പേർ വിചാരണ വേളയിൽ മരിച്ചു. ബാക്കി 68 പ്രതികളുടെ വിധിയാണ് പ്രഖ്യാപിക്കുക. പ്രത്യേക അന്വേഷണ ഏജൻസിയുടെ പ്രത്യേക കോടതി ജഡ്ജി എസ്.കെ. ബക്സിയാണ് വിധി പ്രസ്താവിക്കുക.
2002 ഫെബ്രുവരി 28നാണ് ഗോധ്ര ട്രെയിനിന് അഞ്ജാതർ തീവെച്ച സംഭവത്തിൽ 58 കർസേവകർ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിറകെ ബജ്റംഗ് ദൾ ഉൾപ്പെടെയുള്ള തീവ്ര ഹിന്ദു സംഘടനകൾ പ്രഖ്യാപിച്ച ബന്ദിനിടെയാണ് അഹമ്മദാബാദിലെ നരോദ ഗാം നഗരത്തിൽ മുസ്ലിം കൂട്ടക്കൊല അരങ്ങേറിയത്.
2002ൽ നടന്ന സംഭവത്തിൽ എട്ട് വർഷത്തിനു ശേഷമാണ് വിചാരണ ആരംഭിച്ചത്. 13 വർഷത്തിനിടെ ആറ് ജഡ്ജിമാർ വാദം കേട്ടു. 187 സാക്ഷികളെയും 57 ദൃക്സാക്ഷികളെയും വിസ്തരിച്ച കേസിൽ സുരേഷ് ഷാ ആയിരുന്നു സ്പെഷൽ പ്രോസിക്യൂട്ടർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.