വിശ്വാസ്യത മരണത്തിനും അതീതം; സന്യാസിനിയുടെ വിലാപയാത്രയിൽ നായ് നടന്നത് അഞ്ചു കിലോമീറ്റർ
text_fieldsഅഹ്മദാബാദ്: മനുഷ്യനോട് ഏറ്റവും അടുപ്പം കാണിക്കുന്ന മൃഗമാണ് നായ്. ഒരു നേരത്തേ ഭക്ഷണം നൽകിയാൽ അവർക്കുവേണ്ടി ജീവൻ നൽകാൻ പോലും നായ്ക്കൾ തയാറാകും. അത്തരത്തിൽ നായ്യും ഒരു സന്ന്യാസിനിയും തമ്മിലുള്ള അഭേദ്യമായ ബന്ധത്തിന്‍റെ ഏറ്റവും വലിയ ഉദാഹരണമാണ് ഗുജറാത്തിലെ സൂറത്തിൽനിന്ന് പുറത്തുവരുന്ന സംഭവം.
സൂറത്തിലെ വെസു പ്രദേശത്ത് താമസിച്ചിരുന്ന 100 വയസ് പ്രായമുള്ള ജൈന സന്യാസിനി സ്ഥിരമായി ഒരു നായ്ക്ക് ഭക്ഷണം നൽകുകയും സ്നേഹം പ്രകടിപ്പിക്കുകയും ചെയ്യുമായിരുന്നു. ചൊവ്വാഴ്ച സന്യാസിനി മരിച്ചു. സന്യാസിനിയുടെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്രക്കൊപ്പം നായ്യും അണിചേരുകയായിരുന്നു.
സൂറത്തിലെ വേസു പ്രദേശത്താണ് സന്യാസിനി താമസിച്ചിരുന്നത്. അവിടെനിന്നും അഞ്ചുകിലോമീറ്റർ അകലെയാണ് ശ്മശാനം. മൃതദേഹം വഹിച്ചുകൊണ്ടു പോകുന്ന ആളുകൾക്ക് ഇടയിലുടെ നായ് നടക്കുന്നത് ദൃശ്യങ്ങളിൽ കാണാം. അച്ചടക്കത്തോടെ സംസ്കാര ചടങ്ങുകളിലും നായ് പങ്കെടുത്തു. സംസ്കാരം കഴിഞ്ഞ് ആളുകൾ പിരിഞ്ഞതോടെ ചിലർ ചേർന്ന് നായ്യെയും കാറിൽ കയറ്റി വസു പ്രദേശത്ത് ഇറക്കിവിടുകയായിരുന്നു.
തെരുവിലൂടെ അലഞ്ഞുതിരിഞ്ഞിരുന്ന നായ്ക്ക് സന്ന്യാസിനി ഭക്ഷണം നൽകുമായിരുന്നു. ഒരിക്കൽ സന്യാസിനി താമസം മാറിയപ്പോൾ നായ് അവിടെയും എത്തിയിരുന്നു. സന്യാസിനി മരിച്ചതോടെ പ്രദേശത്തെ ആളുകൾ ചേർന്ന് സംസ്കാര ചടങ്ങുകൾക്ക് നേതൃത്വം നൽകുകയായിരുന്നു. വിലാപയാത്രയിൽ അണിചേർന്ന നായ് പകുതിയോളം ദൂരം പിന്നിട്ടശേഷം തിരികെ പോകുമെന്നാണ് ആളുകൾ കരുതിയിരുന്നത്. എന്നാൽ, വിലാപയാത്രക്കൊപ്പം സംസ്കാര ചടങ്ങുകളിലും പെങ്കടുത്തായിരുന്നു നായ്യുടെ മടക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.