ഗുജറാത്തിൽ പത്താം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു; വിജയശതമാനം 82.56
text_fieldsഗാന്ധിനഗർ: ഗുജറാത്തിൽ പത്താം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. 82.56 ആണ് വിജയശതമാനം. 86.69 ശതമാനം പെൺകുട്ടികളും 79.12 ശതമാനം ആൺകുട്ടികളും ഉപരിപഠനത്തിന് യോഗ്യത നേടി. ഗുജറാത്ത് സെക്കൻഡറി- ഹയർ സെക്കൻഡറി എഡ്യുക്കേഷൻ ബോർഡ് ആണ് പരീക്ഷാഫലം പ്രഖ്യാപിച്ചത്.
വിജയ ശതമാനത്തിൽ ഏറ്റവും കൂടുതൽ ഗാന്ധിനഗർ ജില്ലയിലാണ്. 87.22 ശതമാനം. സൂറത്ത്, മെഹ്സാന, ബനസ്കന്ത എന്നീ ജില്ലകളാണ് തൊട്ടുപിന്നിൽ. ബോർബന്തർ ജില്ലയാണ് വിജയ ശതമാനത്തിൽ ഏറ്റവും പിന്നിൽ. 74.57 ശതമാനം. മാർച്ച് 11 മുതൽ 26 വരെയായിരുന്നു പത്താം ക്ലാസ് പരീക്ഷ നടന്നത്.
കൊഴിഞ്ഞുപോക്ക് അനുപാതം കുറഞ്ഞതായും വിദ്യാർഥികളുടെ പ്രവേശന നിരക്ക് ഉയർന്നതായും ഇത് വിദ്യാർഥികൾക്ക് ഉചിതമായ പാത തെരഞ്ഞെടുക്കാനും ഇടയാക്കുമെന്നും ജി.എസ്.ഇ.ബി ചെയർമാൻ ബഞ്ചനിധി പാനി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.