ഗുജറാത്തിൽ ഒറ്റ ദിവസം 12 മരണം; 277 പുതിയ രോഗികൾ
text_fieldsഅഹമദാബാദ്: ഗുജറാത്തിൽ ശനിയാഴ്ച മാത്രം 277 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 12 പേരാണ് ഇന്നലെ മരിച്ചത്. ഇതോട െ സംസ്ഥാനത്തെ രോഗികളുടെ എണ്ണം 1,376 ആയും മരണം 53 ആയും കുതിച്ചുയർന്നു.
ഗുജറാത്തിെല 33 ജില്ലകളിൽ 25 എണ്ണത്തിലും ര ോഗം വ്യാപിച്ചിട്ടുണ്ട്. 12 ജില്ലകളിലാണ് മരണം റിപ്പോർട്ട് ചെയ്തത്. ഇപ്പോൾ 1,230 രോഗികളാണ് ചികിത്സയിലുള്ളത്. ഇതിൽ 10 പേർ വെൻറിലേറ്ററിലാണ്. ഇതുവരെ സുഖം പ്രാപിച്ച 93 പേരെ ആശുപത്രികളിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. ആരോഗ്യ വകുപ്പിെൻറ കണക്കനുസരിച്ച് 26,102 സാമ്പിളുകളാണ് സംസ്ഥാനത്ത് ആകെ പരിശോധിച്ചത്.
ഗുജറാത്തിലെ മൊത്തം രോഗികളുടെ 60 ശതമാനത്തിലേറെയും അഹമ്മദാബാദിലാണ്. ശനിയാഴ്ച വരെ ഇവിെട 862 പേർക്കാണ് രോഗം ബാധിച്ചത്. ഇതിൽ 25 പേർ മരിച്ചു. 27 പേർ ഡിസ്ചാർജ് ആയി. ശനിയാഴ്ച നഗരത്തിൽ 239 പുതിയ കേസുകളും നാല് മരണവും റിപ്പോർട്ട് ചെയ്തു.
നഗരത്തിലെ ഭൂരിപക്ഷം രോഗികളും ചേരികളിലും ജനസാന്ദ്രത ഏറിയ പ്രദേശങ്ങളിലും താമസിക്കുന്നവരാണ്. ഇത് രോഗവ്യാപനം സംബന്ധിച്ച് ആശങ്കകൾ സൃഷ്ടിക്കുന്നുണ്ട്. സാമ്പിൾ പരിശോധിക്കുന്നത് വർധിപ്പിച്ചതിനാൽ രോഗികളുടെ എണ്ണം കൂടുമെന്ന് പ്രതീക്ഷിച്ചതാണെന്നും ഇതിൽ പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും പ്രിൻസിപ്പൽ സെക്രട്ടറി (ആരോഗ്യം) ജയന്തി രവി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.