‘ഒാവർ സ്മാർട്ടാ’കേണ്ടെന്ന് സ്പീക്കർ; പൊട്ടിത്തെറിച്ച് വനിത എം.എൽ.എ
text_fieldsഗാന്ധിനഗർ: പ്രതിപക്ഷത്തെ വനിതാ അംഗത്തെ സ്പീക്കർ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ സംസാരിച്ചതിനെ ചൊല്ലി ഗുജറാത്ത് നിയമസഭയിൽ നാടകീയ രംഗങ്ങൾ. ചോദ്യോത്തര വേളയിൽ ബി.ജെ.പി അംഗം ഉന്നയിച്ച ചോദ്യത്തിനുശേഷം ഉപചോദ്യത്തിനായി എഴുന്നേറ്റ കോൺഗ്രസ് അംഗം തേജശ്രീ ബെൻ പേട്ടലിനോട് സ്പീക്കർ രമൺലാൽ വോറ ഇരിക്കാൻ ആവശ്യപ്പെട്ടതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കമായത്.
ചോദ്യാവതരണം തുടർന്ന തേജശ്രീ ബെന്നിനോട് സ്പീക്കർ ‘ഒാവർ സ്മാർട്ടാകരുത്’ എന്ന് പറഞ്ഞതോടെ പ്രതിപക്ഷം ഒന്നടങ്കം എഴുേന്നറ്റ് ബഹളംവെക്കാൻ തുടങ്ങി. സ്പീക്കർ മാപ്പുപറയണമെന്നായിരുന്നു ആവശ്യം. ചോദ്യോത്തര വേള കഴിഞ്ഞ് സ്പീക്കർ ചേംബറിലേക്ക് മടങ്ങിയപ്പോൾ അവിടെയും പ്രതിഷേധം തുടർന്നു. തേജശ്രീ ബെൻ സ്പീക്കറോട് പൊട്ടിത്തെറിച്ചു. ഒടുവിൽ ചർച്ചക്കു സമ്മതിച്ച സ്പീക്കർ സംഭവത്തിൽ ഖേദം പ്രകടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.