മെയ് അവസാനം അഹമ്മദാബാദിൽ എട്ടു ലക്ഷവും സൂറത്തിൽ 1.64 ലക്ഷവും കോവിഡ് ബാധിതരുണ്ടാകുമെന്ന് റിപ്പോർട്ട്
text_fields
അഹമ്മദാബാദ്: ദേശീയ ശരാശരിയേക്കാൾ കൂടുതൽ കോവിഡ് വ്യാപന നിരക്കുള്ള ഗുജറാത്തിൽ മെയ് അവസാന വാരത്തോടെ വ ൈറസ് ബാധിതർ ലക്ഷങ്ങളാകുമെന്ന് റിപ്പോർട്ട്. തലസ്ഥാന നഗരമായ അഹമ്മദാബാദിൽ എട്ടു ലക്ഷത്തോളം കോവിഡ് ബാധിത രുണ്ടാകുമെന്നാണ് അഹമ്മദാബാദ് മുനിസിപ്പൽ കമീഷണറായ വിജയ് നെഹ്റ അഭിപ്രായപ്പെട്ടത്. സൂറത്തിലെ നിലവിലുള്ള കോവിഡ് കേസ് ഇരട്ടിക്കൽ നിരക്കിെൻറ അടിസ്ഥാനത്തിൽ അടുത്ത മാസത്തോടെ 1.64 ലക്ഷത്തോളം കോവിഡ് രോഗികൾ ഉണ്ടാ യേക്കാമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
കോവിഡ് വ്യാപന നിരക്ക് വർധിക്കാതെ ശ്രദ്ധിക്കുകയാണ് വേണ്ടതെന്നും അത് സംബന്ധിച്ച് ജനങ്ങളിൽ അവബോധമുണ്ടാക്കിയെടുക്കണമെന്നും വിജയ് നെഹ്റ പറഞ്ഞു. ഏപ്രിൽ 17ന് 600 കോവിഡ് കേസുകളുണ്ടായിരുന്ന അഹമ്മബാദിൽ ഏപ്രിൽ 20 ആയപ്പോഴേക്കും അത് 1200 ആയി. മൂന്നു ദിവസത്തിനുള്ളിലാണ് കേസുകൾ ഇരട്ടിയായി വർധിച്ചത്. നിലവിലുള്ള സ്ഥിതി തുടരുകയാണെങ്കിൽ മേയ് 31നകം എട്ടു ലക്ഷത്തോളം രോഗികളുണ്ടാകും. ജനങ്ങൾ ഇത് മനസിലാക്കി സഹകരിക്കുകയാണെങ്കിൽ 10 കോവിഡ് ഇരട്ടിക്കൽ നിരക്ക് കുറക്കാം. വെള്ളിയാഴ്ച വരെയുള്ള കണക്ക് പ്രകാരം മൂന്നു ദിവസത്തിനുള്ളിലാണ് സൂറത്തിലെ കേസുകളും ഇരട്ടിയായിട്ടുള്ളത്. ഇതേ നിരക്കിൽ പോവുകയാണെങ്കിൽ 1.64 ലക്ഷം കോവിഡ് ബാധിതർ സൂറത്തിൽ ഉണ്ടാകും- നെഹ്റ പറഞ്ഞു.
ദിവസങ്ങൾക്കുള്ളിൽ കേസുകൾ ഇരട്ടിയാകുന്നതിന് കാരണം സാമൂഹിക അകലം പാലിക്കൽ കൃത്യമായി നടപ്പാക്കുന്നില്ല എന്നതാണ്. വീട്ടിനകത്തിരിക്കാനും പുറത്തിറങ്ങുേമ്പാൾ മാസ്ക് ധരിക്കാനും ജനങ്ങളോട് പറഞ്ഞു കൊണ്ടേയിരിക്കണം. ജനങ്ങളുടെ മുൻകരുതൽ മാത്രമാണ് കോവിഡ് നിരക്ക് വർധിക്കാതിരിക്കാനുള്ള മാർഗമെന്നും വിജയ് നെഹ്റ വ്യക്തമാക്കി.
ഗുജറാത്തിൽ ഇതുവരെ 2,815 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. സംസ്ഥാനത്തെ കോവിഡ് ബാധ നിരക്ക് 3.3 ആണ്. ഇവിടെ ഒരാളിൽ നിന്ന് മൂന്നു പേരിലേക്കെന്ന രീതിയിൽ രോഗം പടരുന്നുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.