ഗുജറാത്തിൽ ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി; പോളിങ് 18.86 ശതമാനം
text_fieldsഅഹ്മദാബാദ്: ഗുജറാത്തിൽ നിയമസഭ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി. 11 മണിവരെയുള്ള കണക്കുകൾ പ്രകാരം 18.86 ശതമാനമാണ് പോളിങ്. 19 ജില്ലകളിലെ 89 മണ്ഡലങ്ങളിലാണ് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നത്. 788 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്.
1995മുതൽ ഗുജറാത്ത് ഭരിക്കുന്നത് ബി.ജെ.പിയാണ്. ഇക്കുറി കോൺഗ്രസും ആം ആദ്മി പാർട്ടിയുമാണ് ബി.ജെ.പിയുടെ എതിരാളികൾ. 2017ലെ തെരഞ്ഞെടുപ്പിൽ അക്കൗണ്ട് തുറന്നിട്ടില്ലെങ്കിലും ഇക്കുറി എ.എ.പിക്ക് 92 സീറ്റ് ലഭിക്കുമെന്നാണ് അരവിന്ദ് കെജ്രിവാൾ പ്രതീക്ഷിക്കുന്നത്. എ.എ.പിയുടെ ഇസുദാൻ ഗദ്‍വിയും ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ റിവാബ ജഡേയുമാണ് ഇന്ന് ജനവിധി തേടുന്ന പ്രമുഖർ.
സൂറത്തിൽ നിന്ന് മാത്രം എട്ടു സീറ്റുകൾ ലഭിക്കുമെന്നാണ് എ.എ.പിയുടെ അവകാശവാദം. എന്നാൽ എ.എ.പിയുടെ അവകാശവാദം തള്ളിയ ബി.ജെ.പി നേതാവ് അമിത്ഷാ അവർക്ക് ഗുജറാത്തിലെ ജനങ്ങളുടെ മനസിൽ ഇടംകിട്ടിയിട്ടില്ലെന്നും പറഞ്ഞു. 2017ൽ കോൺഗ്രസിന് 77 സീറ്റുകളാണ് ലഭിച്ചത്. സൗരാഷ്ട്ര കച്ച് മേഖലയിലാണ് കോൺഗ്രസിന് പ്രതീക്ഷ. 48 മണ്ഡലങ്ങൾ ഉൾപ്പെടുന്നതാണ് ഈ മേഖല. കഴിഞ്ഞ തവണ കോൺഗ്രസിനായിരുന്നു ഇവിടെ മേൽക്കൈ. ഡിസംബർ അഞ്ചിനാണ് രണ്ടാംഘട്ട വോട്ടെടുപ്പ്. എട്ടിന് ഫലമറിയാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.