ഗുജറാത്തിൽ കന്നുകാലികളെ തെരുവിൽ വിടുന്നത് തടയുന്ന ബിൽ പിൻവലിച്ചു
text_fieldsഗാന്ധിനഗർ: ഗുജറാത്തിലെ പട്ടണങ്ങളിലെ റോഡുകളിലും പൊതുസ്ഥലങ്ങളിലും കന്നുകാലികൾ അലഞ്ഞുതിരിയുന്നത് നിരോധിക്കാനുള്ള ബിൽ കടുത്ത എതിർപ്പിനെ തുടർന്ന് നിയമസഭ പിൻവലിച്ചു. ഏപ്രിലിൽ നിയമസഭ അംഗീകരിച്ച ഗുജറാത്ത് കന്നുകാലി നിയന്ത്രണ ബിൽ ഗവർണർ ആചാര്യ ദേവ് വ്രത് തിരിച്ചയച്ചിരുന്നു. ഈ ബില്ലനുസരിച്ച് കന്നുകാലികളെ വളർത്താൻ ലൈസൻസ് നിർബന്ധമായിരുന്നു. ഇവയെ തെരുവിലേക്ക് വിട്ടാൽ നടപടി സ്വീകരിക്കുമെന്നും ബില്ലിലുണ്ടായിരുന്നു. ഒരു വർഷം വരെ തടവും 10000 രൂപ പിഴയുമായിരുന്നു ശിക്ഷ.
നഗരവികസന മന്ത്രി വിനോദ് മൊറാഡിയയാണ് ബിൽ പിൻവലിച്ചതായി സഭയിൽ പ്രഖ്യാപിച്ചത്. പ്രതിപക്ഷമായ കോൺഗ്രസും പിന്തുണച്ചു. പശുവളർത്തലിലേർപ്പെട്ട മാൽധാരി വിഭാഗം ബില്ലിനെ എതിർത്തിരുന്നു. അരലക്ഷത്തോളം പേർ കഴിഞ്ഞ ദിവസം ഗാന്ധിനഗറിൽ മഹാപഞ്ചായത്ത് സംഘടിപ്പിച്ചതും ബി.ജെ.പി സർക്കാറിനെ വിറപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.