നഗരങ്ങളിലെ കാവിയില്ല ഗുജറാത്തി ഗ്രാമങ്ങളിൽ
text_fields‘‘അദ്ദേഹം കരഞ്ഞു തുടങ്ങിയിരിക്കുന്നു. എന്നാല്‍ ജനങ്ങള്‍ക്കറിയാം അത് മുതലക്കണ്ണീരാണെന്ന്. പുതുതായി എന്തെങ്കിലും അദ്ദേഹമിറക്കും. ചിലപ്പോള്‍ ബോധരഹിതനായി വീഴും. എന്നിട്ട് യാചിക്കും’’ -പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണക്കറ്റ് പരിഹസിച്ച് പാട്ടീദാർ നേതാവ് ഹാർദിക് പേട്ടൽ കത്തിക്കയറുകയാണ്. വോട്ടുചെയ്ത് വീണ്ടുമവരെ അധികാരത്തിലേറ്റിയാല്‍ ആ ജയം എേൻറതും നിങ്ങളുെടതുമാവില്ല. അവരുടേത് മാത്രമായിരിക്കും... മലിയ താലൂക്കിലെ ഖാഖ്റേചി ഗ്രാമത്തില്‍ തടിച്ചുകൂടിയ പാട്ടീദാറുമാര്ക്ക് വികാരഭരിതനായി ഹാര്‍ദിക് പട്ടേല്‍ മുന്നറിയിപ്പുനൽകുന്നു.
അഞ്ചുതവണ പാട്ടീദാർ സമുദായക്കാരനെ ബി.ജെ.പി എം.എൽ.എയായി ജയിപ്പിച്ച മോര്‍ബി മണ്ഡലത്തില്‍ തുടര്‍ന്ന് കോണ്‍ഗ്രസിെൻറ ബ്രിജേഷ് മെര്‍ജയെ പാട്ടീദാറുമാരുടെ സ്വന്തം സ്ഥാനാര്‍ഥിയായി അവതരിപ്പിക്കുകയാണ് ഹാര്‍ദിക്. പാട്ടീദാര്‍ അനാമത്ത് ആന്ദോളന് സമിതി (പാസ്)ക്ക് ഇത് അതിജീവനത്തിെൻറ പ്രശ്നമാണ്. ബി.ജെ.പിയെ തോല്പിക്കാനുള്ള ഹാർദിക്കിെൻറ ആഹ്വാനത്തെ ഹര്‍ഷാരവത്തോടെയാണ് നിറഞ്ഞ സദസ്സ് സ്വീകരിക്കുന്നത്.
ഇതേസമയം മോര്‍ബിയിലെ സെറാമിക് ഫാക്ടറിയുടെ വളപ്പിലാണ് ഗുജറാത്തിെൻറ പുത്രനെന്ന് പരിചയപ്പെടുത്തുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിക്കുന്നത്. പാര്‍ട്ടി സ്വന്തം ചെലവില്‍ വാഹനമെടുത്ത് കൊണ്ടുവന്നിട്ടും സെറാമിക് ഫാക്ടറികളിലെ ഇതരസംസ്ഥാന തൊഴിലാളികളെയടക്കം ഇരുത്തിയിട്ടും പാട്ടീദാര്‍ ഭൂരിപക്ഷമേഖലകളിലെ ഇരിപ്പിടങ്ങള്‍ നിറക്കാന്‍ പാടുപെടുകയാണ് ബി.ജെ.പി. സൂറത്തില്‍ മോദിയുടെ റാലിക്കുണ്ടായ തിക്താനുഭവം ഇതിലും കടുത്തതായിരുന്നു. കാംറേജില് റാലിയുടെ വിപുലമായ ഒരുക്കങ്ങള്‍ നടത്തിയ ബി.ജെ.പിക്ക് പ്രതിഷേധം ഭയന്ന് അവസാന നിമിഷം 18 കി.മീറ്റര്‍ അകലെ പാട്ടീദാറുമാരില്ലാത്ത കാടോദരയിലേക്ക് മാറ്റേണ്ടിവന്നു. ഇവിടെ പാട്ടീദാര്‍ സ്വാധീനമുള്ള അഞ്ച് മണ്ഡലങ്ങളില്‍ ബി.ജെ.പിക്ക് പ്രചാരണം നടത്താനാവുന്നില്ല. തെരഞ്ഞെടുപ്പ് ഓഫിസ് തുറക്കാൻപോലും പൊലീസിനെ കാവലിരുത്തേണ്ട സാഹചര്യമാണ്. മോദിയുടെ റാലികള്‍ക്ക് തണുപ്പന്‍ പ്രതികരണമുണ്ടാക്കിയതും പാട്ടീദാറുകള്‍ കളംമാറിയതല്ലാതെ മറ്റൊന്നുമല്ല.
സ്വന്തം വോട്ടുബാങ്കായ ഠാേകാർമാരുമായി അല്‍പേഷ് ഠാേകാർ കോണ്‍ഗ്രസ് പാളയത്തിെലത്തിയതാണ് വടക്കന്‍ ഗുജറാത്തിലെ ഗ്രാമങ്ങളില്‍ കാവിക്കാഘാതം. ഈ രണ്ട് സമുദായങ്ങളും അടിസ്ഥാനപരമായി കര്‍ഷകരാണ്. താങ്ങുവില നടപ്പാക്കാത്തതുമൂലം പരുത്തിയുടെയും നിലക്കടലയുടെയും വില കുത്തനെ താഴോട്ടുപോയ വിളവെടുപ്പ് സീസണിലാണ് വോട്ടെടുപ്പ്. ആ രോഷവും ഗ്രാമങ്ങളെ കാവിവിരുദ്ധരാക്കുകയാണ്.
അഹ്മദാബാദില്‍നിന്ന് ഖാഖ്റേചിയിലേക്കുള്ള ദൂരം താണ്ടുമ്പോഴേക്കും മത്സരം ഗ്രാമങ്ങളും നഗരങ്ങളും തമ്മിലാണോ എന്ന് തോന്നിപ്പിക്കുംവിധമാണ് ഗുജറാത്തിലെ രാഷ്ട്രീയ ധ്രുവീകരണത്തിെൻറ ചിത്രം തെളിയുന്നത്. ഗുജറാത്തിൽ കോണ്‍ഗ്രസിെൻറ നട്ടെല്ല് ഗ്രാമങ്ങളാണ്. കഴിഞ്ഞ തവണ പാർട്ടിക്ക് ലഭിച്ച 61ല്‍ 43 സീറ്റും ഗ്രാമ മണ്ഡലങ്ങളില്‍ നിന്നായിരുന്നു. ഗുജറാത്തിലെ ആകെ 182ൽ 98 മണ്ഡലങ്ങളും ഗ്രാമപ്രദേശത്താണ്.
എത്ര പിന്നോട്ടുപോയാലും 40 ശതമാനം വോട്ട് നേടാറുള്ള കോൺഗ്രസിനെ ഇത്തവണ പാട്ടീദാറുമാരും ഠാേകാർമാരും കൂടി പിന്തുണക്കുന്നു. ഇതോടെ ജയിച്ചുകയറാം എന്നാണ് പാർട്ടിയുടെ കണക്കുകൂട്ടൽ.
ഏറ്റവുമൊടുവില്‍ നടന്ന ജില്ല, താലൂക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പിലും പാട്ടീദാറുകളും ഠാേകാര്മാരും കോണ്‍ഗ്രസിനൊപ്പമായിരുന്നു. 23 ജില്ല പഞ്ചായത്തും 146 താലൂക്ക് പഞ്ചായത്തുകളും കോണ്‍ഗ്രസ് ഭരിക്കുന്ന ഗുജറാത്തില്‍ ഇപ്പോള്‍ കേവലം എട്ട് ജില്ല പഞ്ചായത്തും 79 താലൂക്ക് പഞ്ചായത്തുകളുംകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു ബി.ജെ.പിക്ക്.
അതേസമയം, കര്‍ഷകരായ പാട്ടീദാറുമാരുള്ള ഗ്രാമങ്ങളില്‍നിന്ന് അവര്‍ വസ്ത്ര, വജ്ര വ്യാപാരങ്ങളില്‍ വ്യാപരിച്ച സൂറത്ത് നഗരത്തിലും പ്രതിഫലിക്കുന്ന ബി.ജെ.പി വിരോധം ഗുജറാത്തിലെ മറ്റു നഗരങ്ങളിലില്ല എന്ന് പാർട്ടിക്ക് ആശ്വസിക്കാം. സൂറത്ത് ഒഴികെ മറ്റെല്ലാ നഗരങ്ങളിലും നോട്ടുനിരോധനത്തെയും ജി.എസ്.എടിയെയും അതിനിശിതമായി വിമര്‍ശിക്കുന്നവര്‍ പോലും വോട്ട് ബി.ജെ.പിക്കുതന്നെയെന്ന് ആണയിടുന്നുണ്ട്.
അതുകൊണ്ട് പേക്ഷ, അക്കം തികക്കാനാകില്ല. നഗരങ്ങള്‍ മുഴുവന്‍ തൂത്തുവാരിയാലും 39 സീറ്റുകളാണ് ബി.ജെ.പിക്ക് ലഭിക്കുക. അതിനാല്‍ത്തന്നെ ജില്ല പഞ്ചായത്തല്ല നിയമസഭ തെരഞ്ഞെടുപ്പ് എന്ന പ്രചാരണമാണിപ്പോള്‍ ബി.ജെ.പി നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.