സംവരണമാവശ്യപ്പെട്ട് രാജസ്ഥാനിൽ ഗുജ്ജറുകൾ തെരുവിൽ
text_fieldsജയ്പുർ: സമുദായ സംവരണമാവശ്യപ്പെട്ട് രാജസ്ഥാനിൽ ഗുജ്ജറുകൾ തുടരുന്ന പ്രക്ഷോ ഭം അക്രമാസക്തം. ധോൽപുർ ജില്ലയിൽ റോഡ് ഗതാഗതം സ്തംഭിപ്പിച്ചവർ ആകാശത്തേക്ക് വ െടിയുതിർത്തു. രണ്ടു ജീപ്പും ബസുമുൾപ്പെടെ മൂന്നു പൊലീസ് വാഹനങ്ങൾ കത്തിച്ചു. ആഗ്ര-മെ ാറീന ഹൈവേയിൽ സമരത്തിനിടെയാണ് അക്രമികൾ ആകാശത്തേക്ക് 8-10 റൗണ്ട് വെടിവെച്ചത്. സമ രക്കാർ നടത്തിയ കല്ലേറിൽ ആറു പൊലീസുകാർക്ക് പരിക്കേറ്റു. ഇതേ തുടർന്ന് പ്രക്ഷോഭക െര പിരിച്ചുവിടാൻ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു.
സവായ് മധോപുരിനു സമീപം മലാമ ഡൂൺനഗറിൽ റെയിൽവേ ട്രാക്കുകളിൽ സ്ത്രീകളുടെ പങ്കാളിത്തത്തോടെ സമരം മൂന്നാം ദിവസവും തുടരുകയാണ്. ഉത്തര പശ്ചിമ റെയിൽവേക്കും മധ്യപശ്ചിമ റെയിൽവേക്കുമിടയിലെ ട്രെയിൻ ഗതാഗതം മുടങ്ങിയത് ജനജീവിതം ദുസ്സഹമാക്കി. ഞായറാഴ്ച 20 ട്രെയിനുകൾ റദ്ദാക്കി. ചൊവ്വാഴ്ച രാവിലെ 9.15ന് കൊച്ചുവേളിയിൽനിന്ന് പുറപ്പെേടേണ്ട 12217 കൊച്ചുവേളി- ചണ്ഡിഗഢ് സൂപ്പർഫാസ്റ്റ് ഉൾപ്പെടെയാണ് റദ്ദാക്കിയത്.
മുംബൈ സെൻട്രൽ-നിസാമുദ്ദീൻ രാജധാനി എക്സ്പ്രസ്, ലഖ്നോ- ബാന്ദ്ര ടെർമിനസ് എക്സ്പ്രസ്, ബാന്ദ്ര ടെർമിനസ്-നിസാമുദ്ദീൻ ഗരീബ്രഥ് എക്സ്പ്രസ് എന്നീ െട്രയിനുകൾ ഉൾപ്പെടെയാണ് മുടങ്ങിയത്. രണ്ടു ദിവസത്തിനിടെ 250ഒാളം ട്രെയിനുകൾ വൈകിയോടുകയാണ്.
ഗുജ്ജർ അരക്ഷൺ സംഘർഷ് സമിതി അധ്യക്ഷൻ കിരോറി സിങ് ബെയ്ൻസ്ലയും അനുയായികളുമാണ് റെയിൽവേ ട്രാക്കുകൾ ഉപരോധിക്കുന്നത്. വെള്ളിയാഴ്ച ആരംഭിച്ച സമരത്തിെൻറ ആദ്യ രണ്ടു ദിവസങ്ങളിൽ 200ലേറെ ട്രെയിൻ സർവിസുകൾ ഭാഗികമായോ പൂർണമായോ മുടങ്ങിയിരുന്നു. സർക്കാറിനെ സമ്മർദത്തിലാക്കുന്നതിെൻറ ഭാഗമായി നഗരങ്ങളെ ബന്ധിപ്പിച്ചുള്ള പ്രധാന നിരത്തുകളും സമരക്കാർ ഞായറാഴ്ച ഉപരോധിച്ചു. പ്രക്ഷോഭം അവസാനിപ്പിക്കാൻ വിനോദസഞ്ചാര മന്ത്രി വിശ്വേന്ദ്ര സിങ്ങും മുതിർന്ന െഎ.എ.എസ് ഉദ്യോഗസ്ഥൻ നീരജ് കെ. പവാനും ശനിയാഴ്ച ബെയ്ൻസ്ലയുമായി ചർച്ച നടത്തിയിരുന്നു. ആവശ്യങ്ങളിൽ ഉറച്ചുനിന്നതോടെ ചർച്ച പരാജയപ്പെട്ടതിനു പിന്നാലെ പ്രക്ഷോഭം ശക്തമാക്കാനാണ് തീരുമാനം.
ഗുജ്ജറുകൾക്കു പുറമെ റെയ്ക-റിബരി, ഗഡിയ ലുഹർ, ബഞ്ചാര, ഗഡാരിയ സമുദായങ്ങൾക്ക് തൊഴിൽ മേഖലയിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അഞ്ചു ശതമാനം സംവരണം അനുവദിക്കണമെന്നാണ് ആവശ്യം. കോൺഗ്രസ് സർക്കാറിെൻറ പ്രകടനപത്രികയിൽ ഇത് ഉറപ്പുനൽകിയിരുന്നുവെന്നും സംവരണം അനുവദിക്കുംവരെ െറയിൽവേ ട്രാക്കുകളിൽ പ്രക്ഷോഭം തുടരുമെന്നും ബെയ്ൻസ്ല പറഞ്ഞു. സംവരണ വിഷയത്തിൽ സർക്കാർ നിലപാട് വ്യക്തമാക്കാൻ 20 ദിവസത്തെ സമയം നൽകിയിരുന്നുവെന്നും അത് കഴിഞ്ഞിട്ടും പ്രതികരണമുണ്ടാകാത്തതാണ് പ്രശ്നം വഷളാക്കിയതെന്നുമാണ് ഗുജ്ജറുകളുടെ നിലപാട്. നിലവിൽ, ഒ.ബി.സി വിഹിതത്തിനു പുറമെ പ്രത്യേകമായി ഒരു ശതമാനമാണ് ഇൗ അഞ്ചു സമുദായങ്ങൾക്ക് സംവരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.