ഗുജ്ജർ നേതാവ് കിരോരി സിങ് ബൈൻസ്‍ല അന്തരിച്ചു
text_fieldsജയ്പൂർ: രാജസ്ഥാനിലെ ഗുജ്ജർ പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ സമുദായ നേതാവ് കിരോരി സിങ് ബൈൻസ്‍ല അന്തരിച്ചു. 84 വയസുള്ള അദ്ദേഹം വാർധക്യ സഹജമായ അസുഖങ്ങളാൽ ദീർഘകാലമായി ചികിത്സയിലായിരുന്നു.
മൂന്നുപതിറ്റാണ്ടിലേറെ ഇന്ത്യൻ സൈന്യത്തിൽ സേവനമനുഷ്ഠിച്ച കിരോരി സിങ് കേണലായാണ് വിരമിച്ചത്. '62 ലെ ചൈന യുദ്ധത്തിലും '65ലും '71 ലും പാകിസ്താനെതിരെ നടന്ന യുദ്ധങ്ങളിലും പങ്കെടുത്തിരുന്നു.
വിരമിച്ച ശേഷം ഗുജ്ജർ സമുദായത്തിന്റെ സംവരണ വിഷയം ഏറ്റെടുത്ത അദ്ദേഹം ദീർഘ പ്രക്ഷോഭങ്ങളിലേക്ക് നീങ്ങി. ഈ പ്രക്ഷോഭങ്ങളെ തുടർന്നാണ് രാജസ്ഥാൻ സർക്കാർ ഗുജ്ജർ ഉൾപ്പെടെ നാലു സമുദായങ്ങൾക്ക് അഞ്ച് ശതമാനം സംവരണം ഏർപ്പെടുത്തിയത്.
നിര്യാണത്തിൽ ലോക്സഭ സ്പീക്കർ ഓം ബിർല, രാജസ്ഥാൻ ഗവർണർ കൽരാജ് മിശ്ര, മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് എന്നിവർ അനുശോചിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.