ഉള്ളിൽ അർബുദം ബാധിച്ചയാൾ മുഖം മിനുക്കുന്നതാണ് ഗുജറാത്ത് മോഡൽ -മല്ലിക സാരാഭായ്
text_fieldsകലാമണ്ഡലം കൽപിത സർവലകശാല ചാൻസലറായി കഴിഞ്ഞ ദിവമസമാണ് പ്രശസ്ത നർത്തകി മല്ലിക സാരാഭായ് സ്ഥാനമേറ്റത്. ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായുള്ള തർക്കത്തെ തുടർന്നാണ് മല്ലിക സാരാഭായിയെ സർക്കാർ കൽപിത സർവലാശാല ചാൻസലർ ആയി നിയമിക്കുന്നത്. നിയമനത്തിന് പിന്നാലെ നിലവിൽ ഗുജറാത്തിലുള്ള മല്ലിക സാരാഭായി മലയാളം പത്രത്തിന് നൽകിയ അഭിമുഖത്തിൽ തന്റെ നിലപാടുകൾ തുറന്നുപറഞ്ഞു. ഗുജറാത്ത് മോഡലിനെ കുറിച്ചും അവർ അഭിമുഖത്തിൽ രൂക്ഷമായി തന്നെ സംസാരിച്ചു.
ഗുജറാത്തിൽനിന്ന് കേരളത്തിലേക്ക് വരുകയാണല്ലോ. രണ്ട് മാതൃകകളും തുലനം ചെയ്യാമോ ? എന്ന ലേഖകന്റെ ചോദ്യത്തിന് ഉള്ളിൽ അർബുദം ബാധിച്ചയാൾ മുഖം മിനുക്കുന്നതാണ് ഗുജറാത്ത് മാതൃക എന്നായിരുന്നു മല്ലിക സാരാഭായിയുടെ മറുപടി.
ഇത്രയേറെ കുടുംബങ്ങൾ കൂട്ട ആത്മഹത്യ ചെയ്യുന്ന സംസ്ഥാനം ഉണ്ടാകില്ല. സാമ്പത്തികത്തകർച്ചയും വിദ്യാഭ്യാസമില്ലായ്മയും പട്ടിണിയും ഒക്കെയാണ് കൂട്ട ആത്മഹത്യക്ക് കാരണങ്ങൾ. മലയാളികൾ പൊതുവേ സർക്കാരുകളെ മാറിമാറി പരീക്ഷിക്കുന്നത് സന്തോഷകരമാണ്. പക്ഷേ, ഇത്രയും വിദ്യാസമ്പന്നരായിട്ടും സ്ത്രീകളോടുള്ള പുരുഷന്മാരുടെ മനോഭാവം നിരാശപ്പെടുത്തുന്നതാണ്. അത് ഗുജറാത്തിലെ മലയാളി പുരുഷന്മാരിലുമുണ്ട് - അവർ പറഞ്ഞു.
ഡിസംബർ ആറിനാണ് മല്ലികാ സാരാഭായിയുടെ നിയമന ഉത്തരവ് സംസ്ഥാന സർക്കാർ പുറപ്പെടുവിച്ചത്. ബാബരി മസ്ജിദ് ഹിന്ദുത്വ തീവ്രവാദികൾ തകർത്തിട്ട് മുപ്പത് വർഷം തികഞ്ഞ ദിവസം. ബാബരി മസ്ജിദ് തകർത്തതിനെതിരെ ശക്തമായ നിലപാടെടുത്തയാളെന്ന നിലയിൽ ഇടതു സർക്കാരിന്റെ രാഷ്ട്രീയ പ്രഖ്യാപനമാണോ ഈ നിയമനം എന്ന ചോദ്യത്തിനും അവർ കൃത്യമായ ഉത്തരം അഭിമുഖത്തിൽ നൽകി.
അത് രാഷ്ട്രീയക്കാരാണ് പറയേണ്ടത്. ഇന്ത്യൻ ജനതയോട് കാട്ടിയ നീതികേടാണ് ബാബരി മസ്ജിദ് തർക്കൽ എന്ന് ഇന്നും ഞാൻ ഉറച്ചുവിശ്വസിക്കുന്നു. ആ ദിവസത്തെ ഞെട്ടലോടെ ഓർക്കുന്നു. ഭരണഘടനാ ലംഘനങ്ങൾക്കെതിരേ പൊരുതാൻ കരുത്തുണ്ടാകണമെന്ന് ആഗ്രഹിക്കുന്നു. ഇപ്പോൾ ബിൽക്കിസ് ബാനു കേസിലെ കുറ്റവാളികളെ മോചിപ്പിക്കുക. അവർക്ക് മാലയിടുക. ലോകത്ത് കേട്ടുകേൾവിയില്ലാത്ത സംഗതിയാണ്. ഏത് അമ്പലത്തിൽപ്പോയി പ്രാർഥിച്ചാലും മോചനംകിട്ടാത്ത പാതകമാണ് എന്നും മല്ലിക സാരാഭായ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.