ഗുൽബർഗ് വംശഹത്യ: വിശ്വഹിന്ദു പരിഷത്ത് നേതാവിന് ജാമ്യം
text_fieldsഗാന്ധിനഗർ: ഗുൽബർഗ് വംശഹത്യകേസിൽ തടവ് ശിക്ഷ അനുഭവിക്കുന്ന വിശ്വഹിന്ദു പരിഷത്ത് നേതാവ് അതുൽ വിദ്യക്ക് ജാമ്യം. ഗുജറാത്ത് ഹൈകോടതിയാണ് ജാമ്യം അനുവദിച്ചത്. 2002ലെ ഗോധ്ര കലാപത്തിനു ശേഷം നടന്ന ഗുൽബർഗ് വംശഹത്യ കേസിൽ ഏഴു വർഷം തടവാണ് അതുൽ വിദ്യക്ക് കോടതി വിധിച്ചിരുന്നത്.
ജസ്റ്റിസ് അഭിലാഷ കുമാരിയുെട നേതൃത്വത്തിലുള്ള ഡിവിഷൻ ബെഞ്ചാണ് ജാമ്യം നൽകിയത്. അതുൽ വിദ്യയുെട അപ്പീലിൽ ഇതുവരെ തീരുമാനമായിട്ടില്ല. കൂടാെത ഇയാൾ ഒരു വർഷത്തെ തടവു ശിക്ഷയും അനുഭവിച്ചു കഴിഞ്ഞു. അതിനാൽ ജാമ്യമനുവദിക്കുന്നുവെന്നും കോടതി പറഞ്ഞു.
ഗുൽബർഗിലെ 69 മുസ്ലീംകളെ െകാന്നൊടുക്കിയ കേസിൽ പ്രത്യേക കോടതിയാണ് ഇയാൾക്ക് തടവു ശിക്ഷ വിധിച്ചത്. കൊല്ലപ്പെട്ടവരിൽ കോൺഗ്രസിെൻറ മുൻ എം.പി അഹ്സാൻ ജഫ്രിയും ഉൾപ്പെട്ടിരുന്നു. നരേന്ദ്ര മോദിയും കൂട്ടാളികളും ചേർന്നാണ് കുട്ടെക്കാല നടത്തിയതെന്ന് ജഫ്രിയുടെ ഭാര്യ ആരോപിച്ചിരുന്നു. എന്നാൽ മോദിക്കും മറ്റുള്ളവർക്കും സുപ്രീം കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം (എസ്.െഎ.ടി) ക്ലീൻ ചീറ്റ് നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.