കശ്മീരിൽ സി.ആർ.പി.എഫ് ക്യാമ്പിന് നേരെ വീണ്ടും ഭീകരാക്രമണം; ഒരു ജവാൻ െകാല്ലപ്പെട്ടു
text_fieldsശ്രീനഗർ: സുന്ജ്വാനിൽ അഞ്ചു സൈനികരുടെയും ഒരു സിവിലിയെൻറയും ജീവൻ നഷ്ടപ്പെട്ടതിനു പിന്നാെല ശ്രീനഗറിൽ സി.ആർ.പി.എഫ് ക്യാമ്പിനുനേരെ ഭീകരാക്രമണം. സുരക്ഷസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ അർധസൈനിക വിഭാഗത്തിലെ ജവാൻ െകാല്ലപ്പെട്ടു.
തിങ്കളാഴ്ച പുലർച്ച 4.30നാണ് സംഭവം. പുറത്ത് ബാഗുകൾ ധരിച്ച് ആയുധങ്ങളുമായി എത്തിയ ഭീകരരെ പ്രവേശന കവാടത്തിനടുത്ത് കണ്ടതോടെ ക്യാമ്പിലെ കാവൽക്കാരൻ വെടിവെക്കുകയായിരുന്നു. ഇതോടെ രക്ഷപ്പെട്ട ഭീകരർ നഗരത്തിലെ കരൺ നഗറിലെ ആൾത്താമസമില്ലാത്ത വീട്ടിൽ കടന്നു. പ്രദേശം വളഞ്ഞ ഭീകരരുമായി സൈന്യത്തിെൻറ ഏറ്റുമുട്ടൽ വൈകിയും തുടർന്നു.
വെടിവെപ്പിനിടെ പരിക്കേറ്റ സി.ആർ.പി.എഫ് 49ാം ബറ്റാലിയൻ അംഗമായ ജവാൻ പിന്നീട് ആശുപത്രിയിലാണ് മരിച്ചത്. ഭീകരരെ നേരിടുന്നതിനിടെ പ്രദേശത്ത് സുരക്ഷസേനക്കു നേരെ ജനങ്ങളുടെ കല്ലേറുണ്ടായി.
ശ്രീനഗറിൽ എസ്.എം.എച്ച്.എസ് ആശുപത്രിക്കു സമീപത്തെ സി.ആർ.പി.എഫ് ക്യാമ്പിനു നേരെയാണ് ആക്രമണമുണ്ടായത്. ഇൗ മാസം ആറിന് ലശ്കറെ ത്വയ്യിബ ഭീകരൻ നവീദ് ജുട്ട് എന്ന അബൂ ഹൻസലയെ ഇൗ ആശുപത്രിയിൽനിന്നാണ് ഭീകരർ രക്ഷിച്ചത്. ശനിയാഴ്ച പുലർച്ചയാണ് ജമ്മുവിലെ സുൻജ്വാനിൽ സേന ക്യാമ്പിനുനേരെ ജയ്ശെ മുഹമ്മദ് ഭീകരർ ആക്രമണം നടത്തിയത്.
ആക്രമണത്തിെൻറ ഉത്തരവാദിത്തം ലശ്കറെ ത്വയ്യിബ ഏറ്റെടുത്തിട്ടുണ്ട്. സംഘടനയുടെ കശ്മീർ മേധാവി മഹ്മൂദ് ഷായാണ് ഇ-മെയിലിലൂടെ തങ്ങളുടെ പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് അറിയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.