പ്രത്യേക പദവി എടുത്തു കളഞ്ഞ ജമ്മു-കശ്മീരിൽ സ്ഥിതി കൂടുതൽ മോശമായെന്ന് ഗുപ്കർ സഖ്യം
text_fieldsശ്രീനഗർ: കേന്ദ്രം പ്രത്യേക പദവി എടുത്തു കളഞ്ഞ് രണ്ടു വർഷം പൂർത്തിയായപ്പോൾ ജമ്മു-കശ്മീരിലെ സ്ഥിതിഗതികൾ കൂടുതൽ മോശമായി വരുകയാണെന്ന് ഗുപ്കർ സഖ്യം. സമാധാനം പുനഃസ്ഥാപിക്കുമെന്നും അക്രമം അവസാനിക്കുമെന്നുമായിരുന്നു കേന്ദ്ര സർക്കാറിെൻറ അവകാശവാദമെന്ന് സഖ്യത്തിന്റെ യോഗത്തിന് ശേഷം വക്താവും സി.പി.എം നേതാവുമായ എം.വൈ. തരിഗമി പറഞ്ഞു.
ഇപ്പോഴത്തെ സ്ഥിതിയിൽ യോഗം ആശങ്കപ്രകടിപ്പിച്ചു. പോരാട്ടം തുടരുമെന്ന് തരിഗാമി വ്യക്തമാക്കി. സാധാരണനില പുനഃസ്ഥാപിച്ചാൽ സംസ്ഥാന പദവി നൽകുമെന്നാണ് കേന്ദ്രം അറിയിച്ചത്. സാധാരണനിലയിലായില്ലെന്നാണ് ഇതിനർഥം -തരിഗാമി കൂട്ടിച്ചേർത്തു. ഗുപ്കർ സഖ്യത്തിെൻറ ചെയർമാനും നാഷനൽ കോൺഫറൻസ് പ്രസിഡൻറുമായ ഫാറൂഖ് അബ്ദുല്ലയുടെ വസതിയിലായിരുന്നു യോഗം.
വൈസ്ചെയർപേഴ്സനും പി.ഡി.പി പ്രസിഡൻറുമായ മഹ്ബൂബ മുഫ്തി, അവാമി നാഷനൽ കോൺഫറൻസ് സീനിയർ വൈസ് പ്രസിഡന്റ് മുസഫർ ഷാ എന്നിവരും പങ്കെടുത്തു. കേന്ദ്ര നടപടിയെ ചോദ്യം ചെയ്ത് നിരവധി കക്ഷികൾ സുപ്രീംകോടതിയെ സമീപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.