കശ്മീരിെൻറ പ്രത്യേക പദവി പുനഃസ്ഥാപിക്കാൻ ഗുപ്കർ സഖ്യം പോരാട്ടം തുടരും -മഹ്ബൂബ മുഫ്തി
text_fieldsശ്രീനഗർ: കശ്മീരിലെ രാഷ്ട്രീയ പാർട്ടികളെ മറ്റുള്ളവരുടെ കുറ്റങ്ങൾക്ക് പഴിചാരാനുതകുന്ന ബലിയാടുകളാക്കി മാറ്റിയിരിക്കുകയാണെന്ന് മുൻ മുഖ്യമന്ത്രിയും പി.ഡി.പി നേതാവുമായ മഹ്ബൂബ മുഫ്തി. ജനാധിപത്യരീതിയിൽ ഉയരുന്ന എതിർശബ്ദങ്ങളെ ക്രിമിനൽവത്കരിച്ച് അടിച്ചൊതുക്കുകയാണ് കേന്ദ്രം.
അന്യായമായി ഇല്ലാതാക്കിയ കശ്മീരിെൻറ പ്രത്യേക പദവി പുനഃസ്ഥാപിക്കാൻ ആറ് കശ്മീരി പാർട്ടികളുടെ കൂട്ടായ്മയായ ഗുപ്കർ സഖ്യം ദീർഘപോരാട്ടം നടത്തും.
പാക് അനുകൂലികളെന്ന് ഡൽഹിയിൽനിന്നും കശ്മീർ വിരുദ്ധരെന്ന് കശ്മീരിൽനിന്നും ഉയരുന്ന ആരോപണങ്ങളിൽ തങ്ങളുടെ രാഷ്ട്രീയ ജീവിതം പൂർണമായി ഹോമിക്കപ്പെടുകയാണെന്നും പി.ടി.ഐക്ക് അനുവദിച്ച അഭിമുഖത്തിൽ മഹ്ബൂബ പറഞ്ഞു. പ്രത്യേകപദവി വീണ്ടെടുക്കാനാകുമോ എന്ന ചോദ്യത്തിന് പാർലമെൻറിെൻറ തീരുമാനം അന്തിമമായിരുന്നുവെങ്കിൽ പൗരത്വ ഭേദഗതി നിയമത്തിനും കാർഷിക ബില്ലിനുമെതിരെ ലക്ഷക്കണക്കിനാളുകൾ തെരുവിലിറങ്ങുമായിരുന്നോ എന്നായിരുന്നു പ്രതികരണം.
ജില്ല വികസന സമിതി തെരഞ്ഞെടുപ്പിൽ കശ്മീരി പാർട്ടികളുടെ ഗുപ്കർ സഖ്യം നേടിയ വിജയം കേന്ദ്ര തീരുമാനത്തിനെതിരായ വ്യക്തമായ സന്ദേശമാണെന്നും അവർ പറഞ്ഞു. ഭരണഘടന വകുപ്പ് നീക്കംചെയ്തതോടെ കശ്മീർ പ്രശ്നത്തിന് ഇന്ത്യൻ ഭരണഘടനാധിഷ്ഠിതമായി പരിഹാരം കണ്ടെത്താനാകുമെന്ന് മോഹിച്ച തങ്ങളെപ്പോലുള്ളവർ പ്രതിരോധത്തിലായി. ജമ്മു - കശ്മീരിലെ ജനതയെ രാജ്യത്തിൽനിന്ന് കൂടുതൽ അകറ്റിയതായും മഹ്ബൂബ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.