പ്രധാനമന്ത്രി വിളിച്ച സർവകക്ഷി യോഗത്തിൽ പങ്കെടുക്കുമെന്ന് ഗുപ്കാർ സഖ്യം
text_fieldsശ്രീനഗർ: പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച വിളിച്ചുചേർക്കുന്ന സർവകക്ഷി യോഗത്തിൽ പങ്കെടുക്കുമെന്ന് ഗുപ്കർ സഖ്യം.
മണ്ഡലാതിർത്തി പുനർനിർണയം പൂർത്തിയാക്കി പ്രത്യേക പദവിയില്ലാതെ ജമ്മു-കശ്മീരിനെ ഡൽഹി മോഡൽ സംസ്ഥാനമാക്കുക, ലഡാക്ക് കേന്ദ്രഭരണ പ്രദേശമായി നിലനിർത്തുക എന്നീ ലക്ഷ്യങ്ങളാണ് യോഗം വിളിച്ച കേന്ദ്രസർക്കാറിേൻറതെന്ന് പറയുന്നു.
അജണ്ടയൊന്നും പറയാതെ പ്രധാനമന്ത്രി വിളിച്ച യോഗം കേന്ദ്രസർക്കാറിെൻറ മുഖംമിനുക്കൽ ശ്രമം മാത്രമാണെന്ന സംശയം വിവിധ പാർട്ടി നേതാക്കൾ നേരത്തെ പ്രകടിപ്പിച്ചിരുന്നു. പ്രധാനമന്ത്രിയുടെ സർവകക്ഷി യോഗത്തിൽ പങ്കെടുക്കണമോയെന്ന് തീരുമാനിക്കാൻ േചർന്ന ഗുപ്കാർ സഖ്യത്തിെൻറ യോഗത്തിൽ മുൻ മുഖ്യമന്ത്രിയും പി.ഡി.പി നേതാവുമായ മെഹ്ബൂബ മുഫ്തിയും പങ്കെടുത്തു.
'മെഹ്ബൂബ, മുഹമ്മദ് തരിഗാമി എന്നിവർക്കൊപ്പം ഞാനും പ്രധാനമന്ത്രി വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിൽ പങ്കെടുക്കും. പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും മുന്നിൽ ഞങ്ങളുടെ അജണ്ട അവതരിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷ'-നാഷനൽ കോൺഫറൻസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്ദുല്ല പറഞ്ഞു.
ജമ്മു-കശ്മീരിെൻറ പ്രത്യേക പദവി പുനഃസ്ഥാപനം ലക്ഷ്യമാക്കി ഏഴ് പാർട്ടികൾ ചേർന്നു രൂപവത്കരിച്ചതാണ് ഗുപ്കർ സഖ്യം. 370, 35 എ എന്നീ വകുപ്പുകളുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചക്കും തയാറല്ലെന്ന് ഗുപ്കർ സഖ്യത്തിൽ അംഗമായ മുസഫർ ഷാ വ്യക്തമാക്കി.
2019 ആഗസ്റ്റിലാണ് കേന്ദ്ര സർക്കാർ ജമ്മു കശ്മീരിെൻറ പ്രത്യേക പദവി എടുത്ത് കളഞ്ഞ് സംസ്ഥാനത്തെ ജമ്മു കശ്മീർ, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങളാക്കി വിഭജിച്ചത്. കേന്ദ്രം തീരുമാനം പാർലമെൻറിൽ പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പ് മുൻ മുഖ്യമന്ത്രിമാരായ മെഹ്ബൂബ, ഫാറൂഖ് അബ്ദുല്ല, ഉമർ അബ്ദുല്ല എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. ഇവരെ പിന്നീടാണ് വിട്ടയച്ചത്.
ഇക്കഴിഞ്ഞ ഡിസംബറിൽ ജമ്മു കശ്മീരിൽ തദ്ദേശ തെരഞ്ഞെടുപ്പ് നടത്തിയപ്പോൾ ഗുപ്കാർ സഖ്യം 100 ലേറെ സീറ്റുകൾസ്വന്തമാക്കിയിരുന്നു. എന്നാൽ 74 സീറ്റുകൾ നേടി ബി.ജെ.പിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.