ഗുഡ്ഗാവിൽ സംഘ്പരിവാർ ജുമുഅ തടഞ്ഞു
text_fieldsന്യൂഡൽഹി: ഹരിയാനയിലെ ഗുഡ്ഗാവിൽ വീണ്ടും ഹിന്ദുത്വ സംഘടനകൾ 10 സ്ഥലങ്ങളിലായി നടന്ന ജുമുഅ നമസ്കാരം തടഞ്ഞു. പൊതുസ്ഥലങ്ങളിൽ നമസ്കാരം അനുവദിക്കാനാവില്ലെന്ന് വ്യക്തമാക്കിയാണ് ഹിന്ദുത്വ സംഘടനകൾ തടഞ്ഞത്. ഏപ്രിൽ 20നും വിവിധ സ്ഥലങ്ങളിൽ ജുമുഅ നമസ്കാരം തടഞ്ഞിരുന്നു. ഇതേതുടർന്ന് ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഏപ്രിൽ 27ന് പൊലീസ് സംരക്ഷണത്തിലായിരുന്നു നമസ്കാരം നടന്നിരുന്നത്.
അതിനിടയിലാണ് കഴിഞ്ഞ ദിവസം വീണ്ടും ബജ്റംഗ്ദള്‍, വിശ്വഹിന്ദു പരിഷത്, ശിവസേന, ഹിന്ദു ജാഗരൺ മഞ്ച്, അഖില ഭാരതീയ ഹിന്ദുക്രാന്തി ദള്‍ തുടങ്ങി സംഘടനകൾ ചേർന്ന് നമസ്കാരം തടഞ്ഞത്. പള്ളികളില്ലാത്ത പ്രദേശങ്ങളിലുള്ളവർ വെള്ളിയാഴ്ച സർക്കാർ ഉടമസ്ഥതയിലുള്ള ഗ്രൗണ്ടുകളിലായിരുന്നു നമസ്കാരം നടത്തിയിരുന്നത്. എന്നാൽ, സർക്കാർ സ്ഥലം ൈകയേറാനാണ് പൊതു ഇടങ്ങളിൽ നമസ്കരിക്കുന്നതെന്നും അത് അനുവദിക്കില്ലെന്നും ഹിന്ദുത്വ സംഘടനകൾ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.