ഗുഡ്ഗാവ് മണപ്പുറം ശാഖയില്‍ വന്‍ കവര്‍ച്ച
text_fieldsഗുഡ്ഗാവ് (ഹരിയാന): ഗുഡ്ഗാവ് റെയില്‍വേ സ്റ്റേഷന്‍ റോഡിലെ മണപ്പുറം സ്വര്‍ണപ്പണയ ശാഖയില്‍നിന്ന് സായുധസംഘം അഞ്ചുലക്ഷം രൂപയും ആഭരണങ്ങളും കവര്‍ന്നു. കവര്‍ച്ചക്കാരുടെ ആക്രമണത്തില്‍ സെക്യൂരിറ്റി ജീവനക്കാരന്‍ മുകേഷ് കുമാറിനും കടയിലുണ്ടായിരുന്ന ഒരാള്‍ക്കും പരിക്കേറ്റു. വ്യാഴാഴ്ച രാവിലെ 11.30ഓടെയാണ് സ്വര്‍ണം പണയം വെക്കാനെന്ന വ്യാജേന ഏഴംഗസംഘം ശാഖയിലത്തെിയത്.
സ്ത്രീ അടക്കമുള്ള നാലു ജീവനക്കാരെയും സെക്യൂരിറ്റിക്കാരെയും കത്തിമുനയില്‍ നിര്‍ത്തിയാണ് കവര്‍ച്ച നടത്തിയതെന്ന് പൊലീസ് പറഞ്ഞു. സി.സി.ടി.വി കാമറയില്‍ പത നിറഞ്ഞ ദ്രാവകം ഒഴിച്ചശേഷമായിരുന്നു കവര്‍ച്ച. ജീവനക്കാരുടെ കൈയില്‍നിന്ന് സ്റ്റോര്‍ റൂമിന്‍െറ താക്കോല്‍ കൈവശപ്പെടുത്തി ലോക്കറുകള്‍ തുറന്നാണ് പണവും ആഭരണവും മോഷ്ടിച്ചത്. എത്ര സ്വര്‍ണം നഷ്ടമായെന്ന് അറിവായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.