ഗുഡ്ഗാവിലെ നമസ്കാരം: മുൻ എം.പി അടക്കമുള്ളവർക്കെതിരെ കേസ്
text_fieldsഗുഡ്ഗാവ്: ഗുഡ്ഗാവിലെ ജുമുഅ നമസ്കാരം തടഞ്ഞ സംഭവത്തിൽ ഹിന്ദുത്വ സംഘടന പ്രവർത്തകരുടെ പരാതിയിൽ മുൻ രാജ്യസഭ എം.പി മുഹമ്മദ് അദീബ് ഉൾപ്പെടെയുള്ളവർക്കെതിരെ കേസെടുത്തു.
സാമുദായിക സംഘർഷത്തിനും ഭൂമി കൈയേറ്റത്തിനും ശ്രമിച്ചുവെന്നാരോപിച്ചാണ് പ്രാദേശിക തീവ്രഹിന്ദു സംഘടനകൾ ഇവർക്കെതിരെ പരാതി നൽകിയത്. സാമുദായിക സൗഹാർദം സംരക്ഷിക്കാനുള്ള കോടതി നിർദേശം പാലിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഹരിയാന ഡി.ജി.പിക്കെതിരെ അദീബ് ഉൾപ്പെടെയുള്ളവർ ഡിസംബറിൽ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഇതിനുപിന്നാലെയാണ് നമസ്കാരം തടയാൻ മുന്നിൽനിന്ന സംഘടനകൾ മുസ്ലിം നേതാക്കൾക്കെതിരെ പൊലീസിൽ പരാതി നൽകിയത്. അദീബിനുപുറമെ, അബ്ദുൽ ഹസീബ് കാശ്മി, മുഫ്ത്തി മുഹമ്മദ് സലിം കാശ്മി എന്നിവർക്കെതിരെയാണ് സെക്ടർ 40 പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. വിശദാംശങ്ങൾ പരിശോധിച്ചുവരുകയാണെന്നും നിയമപരമായ നടപടികൾ സ്വീകരിക്കുമെന്നും സ്റ്റേഷൻ ഹൗസ് ഓഫിസർ കുൽദീപ് സിങ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.