ഔദ്യോഗിക രേഖകളിൽ കൊലപാതകിയെന്ന പേരുമാഞ്ഞിട്ടും ദുരിതക്കടലായി അശോകിെൻറ ജീവിതം
text_fieldsന്യൂഡൽഹി: നാലുവർഷം മുമ്പായിരുന്നു രാജ്യത്തെ ഞെട്ടിച്ച ഗുരുഗ്രാമിലെ സ്കൂൾ വിദ്യാർഥിയുടെ കൊലപാതകം. സ്കൂളിലെ വാഷ്റൂമിൽ കഴുത്തറുത്ത നിലയിലായിരുന്നു ഏഴുവയസുകാരെൻറ മൃതദേഹം. നാടിനെ നടുക്കിയ കൊലപാതകത്തിൽ ആദ്യം പിടിയിലായതാകട്ടേ സ്കൂൾ ബസ് ഡ്രൈവറായ അശോകും. ലൈംഗികമായി ആക്രമിക്കാൻ ശ്രമിക്കുന്നതിനിടെ ഏഴുവയസുകാരൻ പ്രത്യൂമൻ താക്കൂറിനെ കൊലപ്പെടുത്തുകയായിരുന്നുവെന്നായിരുന്നു അശോകിനെതിരായ ആരോപണം.
ഒരുവർഷം നീണ്ടുനിന്ന കുറ്റപ്പെടുത്തലുകൾക്കും പഴിചാരലുകൾക്കും കൊലപാതകിയെന്ന മുദ്രകുത്തലുകൾക്ക് ശേഷം 2018ൽ അശോകിനെ കുറ്റവിമുക്തനാക്കി. സി.ബി.ഐ അന്വേഷണത്തിൽ സ്കൂളിലെതന്നെ പ്ലസ് വൺ വിദ്യാർഥിയായ 16കാരനാണ് പ്രതിയെന്ന് കണ്ടെത്തിയതിനെ തുടർന്നായിരുന്നു ഇത്. കൊലപാതകിയെന്ന പേര് ഔദ്യോഗിക രേഖകളിൽനിന്ന് മാഞ്ഞുപോയിട്ടും ജീവൻ നിലനിർത്താനുള്ള പോരാട്ടത്തിലാണ് അശോകും കുടുംബവും.
ചെയ്യാത്ത കുറ്റത്തിന് പഴി കേൾക്കലുകൾ മുമ്പത്തേക്കാൾ കുറഞ്ഞെങ്കിലും മെച്ചപ്പെട്ട ജോലി കണ്ടെത്താനോ ജീവിതം കരുപ്പിടിപ്പിക്കാനോ അശോകിന് കഴിഞ്ഞിട്ടില്ല. റയാൻ ഇൻറർനാഷനൽ സ്കൂളിലെ ഡ്രൈവർ ജോലി നോക്കിയിരുന്നപ്പോൾ മെച്ചപ്പെട്ട ശമ്പളം അശോകിന് ലഭിച്ചിരുന്നു. എന്നാൽ ഇത് നഷ്ടമായതോടെ മറ്റെവിടെയും ജോലി ലഭിക്കാതെയായി. ഇതോടെ രണ്ടുമക്കളും ഭാര്യയും അടങ്ങിയ കുടുംബത്തിെൻറ പ്രതീക്ഷകളും മങ്ങുകയായിരുന്നു.
കഠിനമായ ജോലികൾ ചെയ്യാൻ അശോകിെൻറ ആരോഗ്യം ഇപ്പോൾ അനുവദിക്കുന്നില്ല. സ്വയം തൊഴിൽ ചെയ്യാൻ മറ്റു കഴിവുകളില്ലാത്തതിനാൽ തൊഴിൽരഹിതനാണ് ഇപ്പോൾ അശോക്. മാസം 3000 മുതൽ 5000 രൂപ വരെ ലഭിക്കുന്ന നിർമാണ തൊഴിൽ വല്ലപ്പോഴും ലഭിക്കും. മാസത്തിൽ പത്തുദിവസംപോലും തികച്ച് ഈ േജാലിയും ലഭിക്കാറില്ല. കുട്ടികളുടെ വിദ്യാഭ്യാസം, മെച്ചപ്പെട്ട ആരോഗ്യം എന്നിവ കുടുംബത്തിന് ലഭ്യമല്ലാതായി. പലേപ്പാഴും പട്ടിണിയാണെന്നും അശോക് പറയുന്നു.
കേശവ്, രോഹൻ എന്നിങ്ങനെ 13ഉം 11ഉം പ്രായമായ കുട്ടികളാണ് അശോകിന്. പ്രൈവറ്റ് സ്കൂളിലായിരുന്നു ഇരുവരുടെയും വിദ്യാഭ്യാസം. ഫീസ് അടവ് മുടങ്ങിയതോടെ സർക്കാർ സ്കൂളിലേക്ക് മാറ്റിയിരുന്നു. എന്നാൽ, രണ്ടുവർഷമായി ഇരുവരുടെയും പഠനവും പാതിവഴിയിൽ മുടങ്ങിയിരിക്കുകയാണ്.
മൂത്തമകൻ രോഹന് അടുത്തിടെ ഒരു അപകടം സംഭവിക്കുകയും കൈമുട്ടിന് പരിക്കേൽക്കുകയും ചെയ്തിരുന്നു. മികച്ച ചികിത്സ ലഭ്യമാക്കാൻ ഇതുവരെ സാധിച്ചിട്ടില്ലെന്നും കഠിനവേദന അനുഭവിക്കുകയാണെന്നും അശോക് പറയുന്നു.
ഹരിയാനയിലെ ഖംറോജിലെ കുടിലിലാണ് അശോകിെൻറയും കുടുംബത്തിെൻറയും താമസം. അവിടെനിന്ന് എത്രയും വേഗം ഒഴിയേണ്ടിവരുമെന്നും അശോക് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.