വിദ്യാർഥി കൊല്ലപ്പെട്ട സംഭവം: സ്കൂളിന് മുന്നിലെ പ്രതിഷേധം അക്രമാസക്തമായി
text_fieldsഗുഡ്ഗാവ്: വിദ്യാർഥി കൊല്ലപ്പെട്ട റയാൻ ഇൻറർനാഷനൽ സ്കൂളിലേക്ക് നാട്ടുകാർ നടത്തിയ പ്രതിഷേധപ്രകടനം അക്രമാസക്തമായി. കേസ് സി.ബി.െഎയെകൊണ്ട് അന്വേഷിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് നൂറുകണക്കിനുപേർ എത്തിയത്. സമീപത്തെ മദ്യശാലക്ക് തീയിട്ട പ്രതിഷേധക്കാർ സ്കൂളിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചു. പൊലീസ് ലാത്തിവീശുകയും 20പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. സംഘർഷത്തിൽ ഏതാനും പത്ര ഫോേട്ടാഗ്രാഫർമാരുടെ കാമറ തകർന്നു. വെള്ളിയാഴ്ചയാണ് സ്കൂളിലെ ശുചിമുറിയിൽ കഴുത്തിൽ മുറിവേറ്റനിലയിൽ ഏഴുവയസ്സുള്ള പ്രദ്യുമ്ന് ഠാകുർ എന്ന വിദ്യാർഥിയുടെ മൃതദേഹം കണ്ടത്. സംഭവത്തിൽ സ്കൂൾ ബസ് കണ്ടക്ടർ അശോക് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ലൈംഗികഅതിക്രമത്തെതുടർന്നാണ് കുട്ടി കൊല്ലപ്പെട്ടതെന്നാണ് പൊലീസ് നിഗമനം.
അതേസമയം, കേസ് സി.ബി.െഎക്ക് വിടുന്നതിൽ എതിർപ്പില്ലെന്ന് ഹരിയാന സർക്കാർ വ്യക്തമാക്കി. സ്കൂൾ അധികൃതർക്ക് വീഴ്ച പറ്റിയിട്ടുണ്ട്. ഉടമ ആൽബർട്ട് പിേൻറാക്കെതിരെ കേസെടുക്കാൻ ഗുഡ്ഗാവ് പൊലീസിനോട് ആവശ്യപ്പെെട്ടന്നും വിദ്യാഭ്യാസമന്ത്രി രാം ബിലാസ് ശർമ പറഞ്ഞു. എന്നാൽ, സ്കൂളിെൻറ അംഗീകാരം റദ്ദാക്കില്ല.1200 വിദ്യാർഥികളുടെ ഭാവി കണക്കിലെടുത്താണിത്. കേസിൽ ഒരാഴ്ചക്കിടെ കുറ്റപത്രം തയാറാക്കും. കുട്ടികളുടെ സുരക്ഷ സംബന്ധിച്ച് സ്കൂളുകൾക്ക് നിർദേശങ്ങൾ നൽകുമെന്നും
അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.