ഓട്ടോയിൽ പുകവലിക്കുന്നതിനെ എതിർത്തതിന് ഗുഡ്ഗാവിൽ യുവതിക്ക് മർദനം
text_fieldsഗുഡ്ഗാവ്: ഓട്ടോയിൽ പുകവലിക്കുന്നതിനെ എതിർത്തതിന് ഗുഡ്ഗാവിൽ സ്ത്രീയെ സ്വകാര്യ ബാങ്ക് ഉദ്യോഗസ്ഥൻ മർദിച്ചു. ഫരീദാബാദിലെ ബല്ലഭ്ഗഡിൽ താമസിക്കുന്ന പ്രതി വാസു സിംഗിനെ അറസ്റ്റ് ചെയ്തെങ്കിലും പിന്നീട് ജാമ്യത്തിൽ വിട്ടെന്നും, ഇരയായ സുമൻ ലത ആശുപത്രിയിലാണെന്നും പൊലീസ് അറിയിച്ചു.
ഗുഡ്ഗാവിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന വസീറാബാദ് നിവാസിയായ യുവതി തിങ്കളാഴ്ച വൈകുന്നേരം ഷെയർ ഓട്ടോയിൽ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് സംഭവം.
ഗ്രീൻവുഡ് സിറ്റി, സെക്ടർ 46 ന് സമീപത്ത് വെച്ച് രണ്ട് പേർ ഓട്ടോയിൽ കയറിയെന്നും ഒരാൾ ഓട്ടോയുടെ അകത്തിരുന്ന് പുകവലിച്ചെന്നും നിർത്താൻ ആവശ്യപ്പെട്ടപ്പോൾ ദേഷ്യപ്പെട്ടെന്നും യുവതി പരാതിയിൽ ആരോപിച്ചു.
തുടർന്ന് യുവതി പ്രതിയുടെ സിഗരറ്റ് വലിച്ച് പുറത്തേക്കെറിയുകയും ഇതിൽ പ്രകോപിതനായ പ്രതി അവരുടെ മുഖത്ത് അടിക്കുകയും തുടർന്ന് മൂക്കിൽ നിന്ന് രക്തം വരികയും ചെയ്തു.
ഡ്രൈവർ പൊലീസിനെ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. അന്വേഷണത്തിൽ സഹകരിക്കാമെന്ന് പ്രതി സമ്മതിച്ചതിനെ തുടർന്ന് ജാമ്യത്തിൽ വിട്ടെന്ന് പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.