പൊലീസ് തല്ലിയൊടിച്ച കൈയുമായി ട്രാക്ടറോടിച്ചെത്തി ഗുർജൻ സിങ്ങ്
text_fieldsടിക്രി (ഹരിയാന): പഞ്ചാബിെല ലുധിയാന ജില്ലയിലെ ഝാക്കറിൽ നിന്ന് വന്ന ഗുർജൻ സിങ് പൊലീസ് തല്ലിയൊടിച്ച കൈയുമായാണ് ടിക്രി അതിർത്തിയിൽ സമരം തുടരുന്നത്. അംബാലക്കടുത്ത അതിർത്തിയിലാണ് ഹരിയാന പൊലീസ് ഗുർജൻ സിങ്ങിനെ നേരിട്ടത്.
അതിർത്തി അടച്ചിരിക്കുകയാണെന്നും ഹരിയാനയിൽ പ്രവേശിക്കാൻ അനുവദിക്കില്ലെന്നും പറഞ്ഞു. എന്നാൽ ഡൽഹി ചലോ മാർച്ച് പഞ്ചാബ് - ഹരിയാന അതിർത്തിയിൽ അവസാനിപ്പിക്കാൻ കർഷകർ തയാറായില്ല.
ജലപീരങ്കിയുപയോഗിച്ച് ബാരിക്കേഡുകൾക്ക് അടുത്തുനിന്ന് ഒാടിക്കാൻ ശ്രമിച്ചിട്ടും പിരിഞ്ഞുപോയില്ല. തുടർന്നാണ് പൊലീസ് ലാത്തിച്ചാർജ് നടത്തിയത്. എന്നിട്ടും പിന്തിരിഞ്ഞോടാതെ ചെറുപ്പക്കാരായ സമരക്കാർ ബാരിക്കേഡുകൾക്കിപ്പുറം നിന്ന് പൊലീസുമായി ഉന്തും തള്ളുമുണ്ടായി.
ഇതിനിടയിലാണ് കൈ തല്ലിയൊടിച്ചതെന്ന് ഗുർജൻ സിങ് പറഞ്ഞു. പക്ഷേ കൈെയാടിഞ്ഞതുകൊണ്ട് വീട്ടിൽ പോകാനാവില്ലെന്നും ഇൗ മൂന്ന് ബില്ലുകളും പിൻവലിപ്പിക്കാനായി വന്നതാണെന്നും ഗുർജൻ സിങ് പറഞ്ഞു. ഇവ പിൻവലിക്കാതെ മടക്കയാത്രയില്ലെന്നും കൈയൊടിഞ്ഞ ശേഷവും ഭയമൊട്ടുമില്ലെന്നും സിങ് തുടർന്നു.
കലാപമുണ്ടാക്കാനും ശത്രുതയുണ്ടാക്കാനുമല്ല, ന്യായമായ ആവശ്യത്തിനാണ് സമരം. അതിനാൽ ആരെയും ഭയക്കേണ്ട കാര്യമില്ലെന്നും ഗുർജൻ സിങ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.