തൊഴിൽ, വിദ്യാഭ്യാസ സംവരണം; ഒരു വിഭാഗം ഗുജ്ജറുകൾ പ്രക്ഷോഭത്തിൽ
text_fieldsഭരത്പൂർ: 'ഏറ്റവും പിന്നാക്ക വിഭാഗ' (എം.ബി.സി)ത്തിൽ ഉൾപ്പെടുത്തി തൊഴിൽ, വിദ്യാഭ്യാസ മേഖലകളിൽ സംവരണം ഏർപ്പെടുത്തണമെന്ന് ആവശ്യം ഉന്നയിച്ച് ഗുജ്ജർ സമുദായം പ്രക്ഷോഭത്തിൽ. ഭരത്പൂരിൽ നടന്ന പ്രക്ഷോഭത്തിന്‍റെ ഭാഗമായി ഗുജ്ജർ സമുദായ അംഗങ്ങൾ റെയിൽവേ ട്രാക്കിൽ തടസം സൃഷ്ടിച്ചു.
ഹിമ്മത്ത് സിങ് ഗുജ്ജറിന്റെയും വിജയ് ബെയ്‌ൻസ്ലയുടെയും നേതൃത്വത്തിൽ ഗുജ്ജർ സമുദായം രണ്ട് വിഭാഗങ്ങളായി തീർന്നിരുന്നു. ഇതിൽ ഹിമ്മത്ത് സിങ് ഗുജ്ജറിന്റെ നേതൃത്വത്തിലുള്ള ഗുജ്ജർ റിസർവേഷൻ കമ്മിറ്റി രാജസ്ഥാൻ സർക്കാറിന്‍റെ മന്ത്രിസഭാ ഉപസമിതിയുമായി നടത്തിയ ചർച്ചയിൽ 14 ആവശ്യങ്ങൾ അംഗീകരിച്ചിരുന്നു.
എന്നാൽ, വിജയ് ബെയ്‌ൻസ്ലയുടെ നേതൃത്വത്തിലുള്ള വിഭാഗം പ്രക്ഷോഭവുമായി മുന്നോട്ടു പോവുകയായിരുന്നു. തങ്ങളുടെ ആവശ്യങ്ങൾ സംബന്ധിച്ച് കായിക മന്ത്രി അശോക് ചന്ദ്‌നയുമായി ചർച്ച നടത്തണമെന്നാണ് പ്രക്ഷോഭകരുടെ പ്രധാന ആവശ്യം.
2018 ഒക്ടോബർ 26നാണ് മറ്റ് പിന്നാക്ക വിഭാഗ (ഒ.ബി.സി)ത്തിന്‍റെ സംവരണം 21 ശതമാനത്തിൽ നിന്ന് 26 ശതമാനമായാണ് രാജസ്ഥാൻ സർക്കാർ ഉയർത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പ്രക്ഷോഭ ഭീഷണി മുഴക്കിയതിന് പിന്നാലെയാണ് സർക്കാർ വഴങ്ങിയത്.
ഗുജ്ജർ വിഭാഗത്തെ ഏറ്റവും പിന്നാക്ക വിഭാഗത്തിൽപ്പെടുത്തി (എം.ബി.സി) ഒരു ശതമാനം സംവരണം നൽകാനാണ് സർക്കാർ ഉത്തരവിറക്കിയത്. ഗുജ്ജർ കൂടാതെ ബഞ്ജാര, ഗഡിയ, രൈഖ, ഗദാറിയ എന്നീ സമുദായങ്ങളെയും എം.ബി.സി വിഭാഗത്തിൽ ഉൾപ്പെടുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.