Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആട്ടിൻതോലണിഞ്ഞ...

ആട്ടിൻതോലണിഞ്ഞ ആത്​മീയ വ്യാപാരി

text_fields
bookmark_border
gurmeet
cancel

ബലാത്സംഗക്കേസ്​ പ്രതിയായിട്ടും മൂന്ന്​​ സംസ്​ഥാന സർക്കാറുകളെയും രാജ്യത്തെയും മുൾമുനയിൽ നിർത്താൻ കഴിഞ്ഞത്​ ഒരു ആൾദൈവത്തിനും കഴിയാത്ത വിദ്യയാണ്
ന്യൂ​ഡ​ൽ​ഹി: ഗു​ർ​മീ​ത്​ റാം ​റ​ഹീം സി​ങ്​ സാ​ധാ​ര​ണ ആ​ൾ​ദൈ​വ​മ​ല്ല. ആ​ൾ​ദൈ​വ സ​ങ്ക​ൽ​പ​ത്തെ​ത​ന്നെ ‘തി​രു​ത്തി’​യ ആ​ളാ​ണ്. ആ​ത്​​മീ​യ​ത​യും ഭൗ​തി​ക​തയും സ​മാ​സ​മം ചേ​ർ​ത്ത്​ ഏ​ത്​ ആ​ൾ​ദൈ​വ​വും ന​ട​ത്തു​ന്ന അ​തേ​വ്യാ​പാ​ര​മാ​ണ്​ 50കാ​ര​നാ​യ ഗു​ർ​മീ​തും ചെ​യ്യു​ന്ന​തെ​ങ്കി​ലും ഒ​രു ആൾദൈവവും പയറ്റാത്ത ഹൈ​ടെ​ക്​ വി​ദ്യ​യാ​ണ്​ ഇയാളുടേത്. ബ​ലാ​ത്സം​ഗ​ക്കേ​സ്​ പ്ര​തി​യാ​യി​ട്ടും മൂ​ന്ന്​​ സം​സ്​​ഥാ​ന സ​ർ​ക്കാ​റു​ക​ളെ​യും രാ​ജ്യ​ത്തെ ത​ന്നെ​യും മു​ൾ​മു​ന​യി​ൽ നി​ർ​ത്താ​ൻ ക​ഴി​ഞ്ഞ​തും ഇ​തേ ആ​ത്​​മീ​യ​വി​ദ്യ​ത​ന്നെ.
ട്വി​റ്റ​ർ പ്രൊ​ഫൈ​ലി​ൽ ഗു​ർ​മീ​ത്​ വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്​ ഇ​ങ്ങ​നെ: ദി​വ്യ​ൻ, സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ, കാ​യി​ക​താ​രം, ഗാ​യ​ക​ൻ, ന​ട​ൻ, ക​ലാ​സം​വി​ധാ​യ​ക​ൻ, സം​ഗീ​ത സം​വി​ധാ​യ​ക​ൻ, എ​ഴു​ത്തു​കാ​ര​ൻ... 

ത​​​െൻറ ആ​ൾ​ദൈ​വ പ​രി​വേ​ഷ​ത്തി​ലൂ​ടെ കു​റ്റ​കൃ​ത്യ​ങ്ങ​ൾ അ​ട​ക്കം എ​ല്ലാ​ത്തി​നും ‘ദി​വ്യ​ത്വം’ ക​ൽ​പി​ക്കു​ന്നു, ല​ക്ഷ​ങ്ങ​ളു​ടെ അ​നു​യാ​യി സ​ഞ്ച​യ​ത്തി​ലൂ​ടെ ഭ​ര​ണ​കൂ​ട​ങ്ങ​ളു​ടെ​യും രാ​ഷ്​​ട്രീ​യ​ക​ക്ഷി​ക​ളു​ടെ​യും പ​രി​ലാ​ള​ന നേ​ടു​ന്നു.     

1967 ആ​ഗ​സ്​​റ്റ്​ 15ന്​ ​രാ​ജ​സ്​​ഥാ​നി​ലെ ഗം​ഗാ​ന​ഗ​ർ ജി​ല്ല​യി​ലെ ശ്രീ ​ഗു​രു​സ​ർ മോ​ദി​യ ഗ്രാ​മ​ത്തി​ലാ​ണ്​ ജ​ന​നം. ക​ർ​ഷ​ക കു​ടും​ബ​ത്തി​ൽ, മ​ഘ​ർ​സി​ങ്, ന​സീ​ബ്​ കൗ​ർ എ​ന്നി​വ​രു​ടെ ഏ​ക മ​ക​ൻ. ദേ​ര സ​ച്ചാ സൗ​ദ​യി​ൽ കു​ടും​ബ​വും അം​ഗ​മാ​യി​രു​ന്നു. 23ാം വ​യ​സ്സി​ലാ​ണ്​ ദേ​ര സ​ച്ചാ സൗ​ദ​യു​ടെ ത​ല​വ​നാ​യി നി​യോ​ഗി​ക്ക​പ്പെ​ട്ട​ത്. 2002 മു​ത​ൽ ഗു​​ർ​മീ​ത്​ വി​വാ​ദ​പു​രു​ഷ​നാ​യി​രു​ന്നു. കൊ​ല​പാ​ത​കം, ബ​ലാ​ത്സം​ഗം, നി​ർ​ബ​ന്ധി​ത വ​ന്ധ്യം​ക​ര​ണം തു​ട​ങ്ങി​യ ഗു​രു​ത​ര കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ ആ​രോ​പ​ണ വി​ധേ​യ​നാ​യെ​ങ്കി​ലും അ​സാ​മാ​ന്യ മെ​യ്​​വ​ഴ​ക്ക​ത്തോ​ടെ എ​ല്ലാ കേ​സു​ക​ളി​ൽ​നി​ന്നും വഴുതിമാറി​െക്കാണ്ടിരുന്നു.

2002ൽ ​അ​ന്ന​ത്തെ പ്ര​ധാ​ന​മ​ന്ത്രി എ.​ബി. വാ​ജ്​​പേ​യി​ക്ക്​ ല​ഭി​ച്ച ഉൗ​മ​ക്ക​ത്താ​ണ്​ ആ​ശ്ര​മ​ത്തി​ലെ പീ​ഡ​ന​ക​ഥ​ക​ൾ പു​റ​ത്തു​കൊ​ണ്ടു​വ​ന്ന​ത്. ആ​ശ്ര​മ​ത്തി​ലെ ര​ണ്ട്​ സാ​ധ്വി​ക​ളെ അ​തി​ക്രൂ​ര​മാ​യി ബ​ലാ​ത്സം​ഗം ചെ​യ്​​ത ഗു​ർ​മീ​ത്​ ഇ​ക്കാ​ര്യം പു​റ​ത്തു​പ​റ​യ​രു​തെ​ന്ന്​ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും​ ചെ​യ്​​ത​താ​യി ക​ത്തി​ൽ പ​റ​ഞ്ഞി​രു​ന്നു.

ആ​ശ്ര​മ​ത്തി​ലെ പീ​ഡ​ന​ങ്ങ​ളെ​യും ദേ​ര സ​ച്ചാ സൗ​ദ മാ​നേ​ജ​ർ ര​ഞ്​​ജി​ത്​ സി​ങ്ങി​​​െൻറ കൊ​ല​പാ​ത​ക​ത്തെ​യും കു​റി​ച്ച്​ റി​പ്പോ​ർ​ട്ട്​ ​െച​യ്​​ത മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ രാം ​ച​ന്ദ​ർ ഛത്ര​പ​തി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലും ഇ​യാ​ളു​ടെ പേ​രു​ണ്ടാ​യി​രു​ന്നു. ഇൗ ​േ​ക​സി​ൽ ഇ​യാ​ൾ വി​ചാ​ര​ണ നേ​രി​ടു​ക​യാ​ണ്. 
‘ദൈ​വ​മാ​ർ​ഗ​ത്തി​ലേ​ക്ക്​ അ​ടു​പ്പി​ക്കാ​ൻ’ എ​ന്ന വ്യാ​ജേ​ന ആ​ശ്ര​മ​ത്തി​ലെ 400 അ​നു​യാ​യി​ക​ളെ​യാ​ണ്​ ഗു​ർ​മീ​ത്​ നി​ർ​ബ​ന്ധി​ത വ​ന്ധ്യം​ക​ര​ണ​ത്തി​ന്​ വി​ധേ​യ​നാ​ക്കി​യ​ത്. ഇ​ര​ക​ളി​ലൊ​രാ​ൾ ഗു​രു​വി​നെ​തി​രെ പൊ​ലീ​സി​ൽ കേ​സ്​ ന​ൽ​കി​യെ​ങ്കി​ലും ഒ​ന്നും സം​ഭ​വി​ച്ചി​ല്ല. 

കു​റ്റ​കൃ​ത്യ​ങ്ങ​ളും വി​വാ​ദ​ങ്ങ​ളും അ​ക​മ്പ​ടി​യാ​യു​ണ്ടെ​ങ്കി​ലും വി.​വി.​െ​എ.​പി പ​ദ​വി​യും ഇ​സ​ഡ്​ പ്ല​സ്​ സു​ര​ക്ഷ​യു​മു​ള്ള രാ​ജ്യ​ത്തെ 36 പേ​രി​ൽ ഒ​രാ​ളാ​ണ്​ ഗു​ർ​മീ​ത്. കൂ​ടാ​തെ, 10,000 പേ​ര​ട​ങ്ങു​ന്ന സ്വ​ന്തം സാ​യു​ധ​സേ​ന​യെ​യും നി​യ​മ​വി​രു​ദ്ധ​മാ​യി കൂ​ടെ​ക്കൊ​ണ്ടു​ന​ട​ക്കു​ന്നു. ഇൗ ​സ്വ​കാ​ര്യ​േ​സ​ന​യെ ത​ട​യാ​ൻ ഒ​രു സ​ർ​ക്കാ​റി​നും ധൈ​ര്യ​മു​ണ്ടാ​യി​ട്ടി​ല്ല.
സദാ ആ​ൾ​ദൈ​വ പ്ര​തീ​തി കാ​ത്തു​സൂ​ക്ഷി​ച്ചാ​ണ്​ അ​നു​യാ​യി​വൃ​ന്ദ​ത്തെ പി​റ​കെ ന​ട​ത്തു​ന്ന​ത്. സി​നി​മ​ക​ളി​ലെ സൂ​പ്പ​ർ​താ​ര​ങ്ങ​ളെ​പ്പോ​ലും വെ​ല്ലു​ന്ന ‘ചോ​ക്ല​റ്റ്​ എ​ൻ​ട്രി’​ക​ളാ​ണ്​ ഗു​ർ​മീ​തി​േ​ൻ​റ​ത്. ജീ​ൻ​സും ഷോ​ർ​ട്​​സും അ​ട​ക്ക​മു​ള്ള വൈ​വി​ധ്യ​മാ​ർ​ന്ന വേ​ഷ​ങ്ങ​ളി​ലും ആ​ട​യാ​ഭ​ര​ണ​ങ്ങ​ളി​ലു​മാ​ണ്​ എ​വി​ടെ​യും  പ്ര​ത്യ​ക്ഷ​പ്പെ​ടു​ക. മു​ൻ​കൂ​ട്ടി​യു​ള്ള അ​നു​മ​തി​യി​ല്ലാ​തെ ആ​ർ​ക്കും കാ​ണാ​നാ​കി​ല്ല.

‘എം.​എ​സ്.​ജി: ദി ​മെ​സ​ഞ്ച​ർ ​ട്രി​ലോ​ഗി’ എ​ന്ന സൂ​പ്പ​ർ​ഹി​റ്റ്​ അ​ട​ക്കം നി​ര​വ​ധി സി​നി​മ​ക​ൾ ഗു​ർ​മീ​തി​േ​ൻ​റ​താ​യു​ണ്ട്. എം.​എ​സ്.​ജി-2 എ​ന്ന ചി​ത്ര​ത്തി​ൽ 43 ​േവ​ഷ​ങ്ങ​ളി​ലാ​ണ്​ ആ​ൾ​ദൈ​വം പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. ഇ​തി​ന്​ ഏ​ഷ്യ ബു​ക്ക്​  ഒാ​ഫ്​ റെ​ക്കോ​ഡ്​​സി​ൽ ഇ​ടം​പി​ടി​ച്ചു. ‘എം.​എ​സ്.​ജി: മെ​സ​ഞ്ച​ർ ഒാ​ഫ്​ ഗോ​ഡ്​’ എ​ന്ന ചി​ത്ര​ത്തി​ൽ ദൈ​വ​ത്തി​​​െൻറ അ​വ​താ​ര​മാ​യാ​ണ്​ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. ജാ​ട്ടു എ​ൻ​ജി​നീ​യ​ർ, ഹി​ന്ദി കാ ​നാ​പ​ക്​ കോ ​ജ​വാ​ബ്, എം.​എ​സ്.​ജി ദി ​വാ​രി​യ​ർ ല​യ​ൺ ഹാ​ർ​ട്ട്​ തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ലും അ​ഭി​ന​യി​ച്ചു. ഏ​തൊ​രു സൂ​പ്പ​ർ​താ​ര​ത്തി​െ​ന​യും​​പോ​ലെ സ്​​റ്റ​ണ്ടും പ്രേ​മ​വു​മെ​ല്ലാം പ​യ​റ്റും. ക​ഥ, തി​ര​ക്ക​ഥ, സം​ഭാ​ഷ​ണം, അ​ഭി​ന​യം, നാ​യ​ക​ൻ, നി​ർ​മാ​ണം തു​ട​ങ്ങി എ​ല്ലാം സ്വ​യം ചെ​യ്യും. ജ​ന​കീ​യ ന​ട​ൻ, സം​വി​ധാ​യ​ക​ൻ, എ​ഴു​ത്തു​കാ​ര​ൻ എ​ന്നി​വ​ക്ക്​ 2016ൽ ​ദാ​ദാ ഫാ​ൽ​കേ ഫി​ലിം ഫൗ​ണ്ടേ​ഷ​ൻ അ​വാ​ർ​ഡ്​ നേ​ടി. ഗു​ർ​മീ​തി​​​െൻറ ആ​ൽ​ബ​ങ്ങ​ളെ​ല്ലാം ചൂ​ട​പ്പ​ങ്ങ​ളാ​ണ്. ഒ​ടു​വി​ൽ ഇ​റ​ങ്ങി​യ ഹൈ​വേ ല​വ്​ എ​ന്ന ആ​ൽ​ബം 30 ല​ക്ഷം കോ​പ്പി​ക​ളാ​ണ്​ വി​റ്റ​ഴി​ഞ്ഞ​ത്. പാ​ശ്ചാ​ത്യ ആ​ൽ​ബ​ങ്ങ​ളി​ലേ​തു​പോ​ലു​ള്ള വേ​ഗ​മേ​റി​യ ചു​വ​ടു​െ​വ​പ്പു​ക​ളാ​ണ്​ ഗു​ർ​മീ​തി​േ​ൻ​റ​ത്. നൂ​റി​ലേ​റെ റോ​ക്ക്​ ഷോ​ക​ളി​ൽ പ​െ​ങ്ക​ടു​ത്തു. 

യോ​ഗ ഫെ​ഡ​റേ​ഷ​ൻ ഒാ​ഫ്​ ഇ​ന്ത്യ ദ്രോ​ണാ​ചാ​ര്യ അ​വാ​ർ​ഡി​ന്​ ഗു​ർ​മീ​തി​നെ നാ​മ​നി​ർ​ദേ​ശം ചെ​യ്​​തി​രു​ന്നു. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ സ്വ​ച്ഛ്​​​ഭാ​ര​ത്​ പ​ദ്ധ​തി​ക്ക്​ പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച്​ നി​ര​വ​ധി ശു​ചീ​ക​ര​ണ കാ​മ്പ​യി​നു​ക​ൾ​ക്ക്​ നേ​തൃ​ത്വം ന​ൽ​കി. രാ​ഷ്​​ട്രീ​യ​ക്കാ​ർ ത​ന്നെ വ​ന്നു വ​ണ​ങ്ങ​ണ​മെ​ന്ന​ത്​ നി​ർ​ബ​ന്ധം. പി​ന്തു​ണ എ​ന്നും ബി.​ജെ.​പി​ക്കാ​യി​രു​ന്നു. 

വാ​ഹ​ന​പ്രി​യ​നാ​ണ്. ല​ക്ഷ​ങ്ങ​ൾ വി​ല​യു​ള്ള നൂ​റു​ക​ണ​ക്കി​ന്​ വാ​ഹ​ന​ങ്ങ​ൾ സ്വ​ന്തം. എ​വി​ടെ പോ​കു​േ​മ്പാ​ഴും അ​ക​മ്പ​ടി​ക്ക്​ നൂ​റ്​  വാ​ഹ​ന​ങ്ങ​ൾ നി​ർ​ബ​ന്ധം. റേ​ഞ്ച്​ റോ​വ​ർ എ​സ്.​യു.​വി ഒ​റ്റ​ക്കാ​ണ്​ ഡ്രൈ​വ്​ ചെ​യ്യു​ക. 16 ബ്ലാ​ക്ക്​ എ​ൻ​ഡ​വ​റു​ക​ളു​ണ്ട്. ല​ക്ഷ​ങ്ങ​ൾ വി​ല​യു​ള്ള ആ​ഡം​ബ​ര ബൈ​ക്കു​ക​ളും ബു​ള്ള​റ്റു​ക​ളും സ​ദാ ഒ​പ്പ​മു​ണ്ട്. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ സ​ജീ​വം. 

യു.​കെ ആ​സ്​​ഥാ​ന​മാ​യ വേ​ൾ​ഡ്​ റെ​ക്കോ​ഡ്​​സ്​ യൂ​നി​വേ​ഴ്​​സി​റ്റി ഗു​ർ​മീ​തി​ന്​ ഡോ​ക്​​ട​റേ​റ്റ്​ ന​ൽ​കി​യി​ട്ടു​ണ്ട്. ‘വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ഗി​ന്ന​സ്​ ബു​ക്കി​ലും ഏ​ഷ്യ ബു​ക്ക്​ ഒാ​ഫ്​ റെ​ക്കോ​ഡ്​​സി​ലു​മു​ള്ള ലോ​ക റെ​ക്കോ​ഡു​ക​ൾ പ​രി​ഗ​ണി​ച്ചാ​ണ​ത്രേ ഡോ​ക്​​ട​റേ​റ്റ്. ലൈം​ഗി​ക​ത്തൊ​ഴി​ലി​ൽ​നി​ന്ന്​ പെ​ൺ​കു​ട്ടി​ക​ളെ മോ​ചി​പ്പി​ച്ച്​ വി​വാ​ഹം ചെ​യ്​​തു​കൊ​ടു​ക്കു​ന്ന ‘​ശു​ഭ്​​ദേ​വി’ പ​ദ്ധ​തി​യി​ലൂ​ടെ 1500 പെ​ൺ​കു​ട്ടി​ക​ളു​ടെ വി​വാ​ഹം ന​ട​ത്തി​യെ​ന്നും അ​വ​കാ​ശ​വാ​ദ​മു​ണ്ട്. 

ഹ​ർ​ജീ​ത്​ കൗ​ർ ആ​ണ്​ ഭാ​ര്യ. നാ​ലു മ​ക്ക​ളു​ണ്ട്. ച​ര​ൺ​പ്രീ​ത്, അ​മ​ൻ​പ്രീ​ത്, ജ​സ്​​മീ​ത്, ദ​ത്തു​മ​ക​ളാ​യ ഹ​ണി​പ്രീ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:attackGurmeet Ram Rahimgod Manconvicted
News Summary - gurmeet ram raheem side story-India News
Next Story