ഗുഡ്ഗാവിൽ ഗൺമാെൻറ വെടിയേറ്റ ജഡ്ജിയുടെ മകനും മരിച്ചു
text_fieldsന്യൂഡൽഹി: നഗരമധ്യത്തിൽവെച്ച് ഗൺമാെൻറ വെടിയേറ്റ ജഡ്ജിയുടെ മകനും മരിച്ചു. അഡീഷണൽ സെഷൻസ് ജഡ്ജ് കൃഷ്ണൻകാന്ത് ശർമയുടെ മകൻ ധ്രുവ്(18) ആണ് ചൊവ്വാഴ്ച പുലർച്ചെ മരണത്തിനു കീഴടങ്ങിയത്. തലക്ക് വെടിയേറ്റ് ഗുരുതര പരിക്കുകളോടെ ചികിത്സയിലായിരുന്ന ധ്രുവിന് മസ്തിഷ്ക മരണം സംഭവിച്ചതായി ആശുപത്രി അധികൃതർ സ്ഥിരീകരിക്കുകയായിരുന്നു. ഒക്ടോബർ 13 നാണ് ധ്രുവിനും മാതാവ് റിതു(38)വിനും ഗൺമാെൻറ വെടിയേറ്റത്. നെഞ്ചിനു വെടിയേറ്റ റിതു അന്ന് രാത്രി തന്നെ ആശുപത്രിയിൽ വെച്ച് മരിച്ചിരുന്നു.
ഒക്ടോബർ 13 ന് ശനിയാഴ്ച വൈകുന്നേരം 3.30ന് സാധനങ്ങൾ വാങ്ങാനായി മാർക്കറ്റിൽ എത്തിയപ്പോഴായിരുന്നു സുരക്ഷാ ഉദ്യോഗസ്ഥൻ ഇവർക്കു നേരെ വെടിയുതിർത്തത്. ആദ്യം റിതുവിനെ വെടിവെച്ച ശേഷം പിന്നീട് മകനെതിരെയും വെടിയുതിർക്കുകയായിരുന്നു. വെടിവെച്ച ശേഷം ധ്രുവിനെ വലിച്ചിഴച്ച് കാറിൽ കയറ്റാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. അതോടെ അവരെ റോഡിൽ ഉപേക്ഷിച്ച് ഗൺമാൻ കാർ ഒാടിച്ച് പോവുകയായിരുന്നു. പോകുന്ന വഴി ഇയാൾ ജഡ്ജിയുടെ ഫോണിലേക്ക് വിളിച്ച് താൻ ഇരുവർക്കും നേരെ വെടിയുതിർത്തതായി അറിയിച്ചു.
പൊലീസ് സ്റ്റേഷനിലെത്തിയ മഹിപാൽ സിങ് അവിടെയും വെടിയുതിർത്തു. ഇയാളെ അവിടെ വച്ച് കീഴ്പ്പെടുത്താൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് ഫരീദാബാദിൽ വച്ചാണ് ഇയാൾ അറസ്റ്റിലായത്. അതേസമയം, വെടിയുതിർത്തതിനു പിന്നിലെ കാരണം വ്യക്തമല്ല. ജഡ്ജിയുടെ കുടുംബത്തിെൻറ മോശമായ പെരുമാറ്റത്തിലുള്ള അസ്വസ്ഥതയാണ് മഹിപാലിനെ അക്രമത്തിനു പ്രേരിപ്പിച്ചതെന്നാണ് പൊലീസ് കരുതുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.