Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Gurugram Man Fakes Own Abduction Demands 2 Lakh rs Ransom From Wife
cancel
Homechevron_rightNewschevron_rightIndiachevron_rightഭാര്യയിൽനിന്ന്​...

ഭാര്യയിൽനിന്ന്​ രണ്ടുലക്ഷം രൂപ കൈക്കലാക്കാൻ വ്യാജ തട്ടിക്കൊണ്ടുപോകലും​ ഭീഷണിയും; യുവാവിനെതിരെ കേസ്​

text_fields
bookmark_border

ഗുരുഗ്രാം: ഭാര്യയിൽനിന്ന്​ പണം തട്ടാൻ തട്ടിക്കൊണ്ടുപോയതായി ചിത്രീകരിച്ച്​ ഭീഷണിപ്പെടുത്തിയ യുവാവിനെതിരെ കേസ്​. ഭാര്യയിൽനിന്ന്​ രണ്ടുലക്ഷം രൂപ തട്ടിയെടുക്കാനായിരുന്നു അനുപ്​ യാദവിന്‍റെ ശ്രമം.

ബാർ ജീവനക്കാരനാണ്​ ഇയാൾ. കടം വീട്ടാനാണ്​ ഭാര്യയിൽനിന്ന്​ പണം തട്ടാൻ ശ്രമിച്ചതെന്നും പൊലീസ്​ പറഞ്ഞു. പൊലീസിനെ തെറ്റിദ്ധരിപ്പിച്ചതിന്​ യുവാവിനെതിരെ കേസെടുത്തു.

ഞായറാഴ്ച രാത്രി അനൂപ്​ യാദവിന്‍റെ ഭാര്യയുടെ ഫോണിലേക്ക്​ നിരവധി മെസേജുകൾ ലഭിക്കുകയായിരുന്നു. ഭർത്താവിനെ തട്ടിക്കൊണ്ടുപോയെന്ന്​ അറിയിച്ചായിരുന്നു സന്ദേശം. തുടർന്ന്​ മോചനദ്രവ്യവും ആവശ്യപ്പെട്ടു.

ഇതോടെ​ ഭാര്യ പൊലീസ്​ സ്​റ്റേഷനിൽ പരാതി നൽകി. ഇതോടെ പൊലീസ്​ കേസ്​ രജിസ്റ്റർ ചെയ്ത്​ അനൂപിനെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചു​. അന്വേഷണത്തിൽ മനേസർ ഐ.എം.ടി ചൗക്കിൽനിന്ന്​ അനൂപിനെ പൊലീസ്​ കണ്ടെത്തി.

തുടർന്ന്​ നടത്തിയ ചോദ്യം ചെയ്യലിൽ തട്ടിപ്പ്​ പുറത്താകുകയായിരുന്നു. തന്നെ തട്ടിക്കൊണ്ടുപോയതായി സ്വയം ഭാര്യയെ അറിയിക്കുകയായിരുന്നുവെന്നും പണം തട്ടിയെടുക്കാൻ ശ്രമിക്കുകയായിരുന്നുവെന്നും ഇയാൾ സമ്മതിച്ചതായി പൊലീസ്​ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GurugramAbduction
News Summary - Gurugram Man Fakes Own Abduction Demands 2 Lakh rs Ransom From Wife
Next Story