മുംബൈ പൊലീസ് ചമഞ്ഞ് തട്ടിപ്പ്; യുവതിയിൽനിന്ന് 20 ലക്ഷം രൂപ കവർന്നു
text_fieldsമുംബൈ പൊലീസ് ഉദ്യോഗസ്ഥനെന്ന വ്യാജേന സ്ത്രീയിൽ നിന്ന് 20 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. സെക്ടർ 43 ൽ താമസിക്കുന്ന യുവതിയിൽനിന്നാണ് തുക കവർന്നത്. മാർച്ച് മൂന്നിന് കൊറിയർ കമ്പനിയിൽനിന്ന് എന്ന് അവകാശപ്പെട്ടുകൊണ്ട് യുവതിക്ക് ഒരു ഫോൺ കാൾ ലഭിച്ചു. യുവതിയുടെ പേരിൽ വന്ന പാഴ്സലിൽ നിയമവിരുദ്ധമായ വസ്തുക്കളുള്ളതിനാൽ കസ്റ്റംസ് കണ്ടുകെട്ടിയതായി വിളിച്ചയാൾ അവരോട് പറഞ്ഞു.
തൊട്ടുപിന്നാലെ മുംബൈ പൊലീസിൽനിന്ന് എന്ന് അവകാശപ്പെട്ട് രണ്ടുപേർകൂടി വിളിച്ചു. മുംബൈ പൊലീസിന്റെ സൈബർ ക്രൈം യൂനിറ്റിൽ നിന്നുള്ള "ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പൊലീസ് ബൽസിംഗ് രജ്പുത്, ഇൻസ്പെക്ടർ അജയ് ബൻസാൽ എന്നിവരാണെന്ന് യുവതിയെ ഫോണിൽ പരിചയപ്പെടുത്തി. കള്ളപ്പണം വെളുപ്പിക്കൽ അടക്കം യുവതി നടത്തിയിട്ടുണ്ടെന്ന് ഇവർ ഭീഷണിപ്പെടുത്തി. യുവതിയുടെ ബാങ്ക് അക്കൗണ്ടുകളുടെ വിവരങ്ങളും ഇവർ പങ്കുവെച്ചു.
തനിക്ക് മുംബൈയിൽ ബാങ്ക് അക്കൗണ്ട് ഇല്ലെന്ന് അറിയിച്ചതിനെത്തുടർന്ന്, അവരുടെ അക്കൗണ്ടുകൾ സാധൂകരിക്കുന്നതിന് ഒരു ഇടപാട് നടത്താൻ ഇരുവരും സ്ത്രീയോട് ആവശ്യപ്പെട്ടു. ‘‘4,99,999 രൂപ കൈമാറാൻ അവർ എന്നോട് ആവശ്യപ്പെട്ടു, ഇത് സാമ്പത്തിക അന്വേഷണം ആരംഭിക്കുന്നതിനുള്ള രഹസ്യ കോഡാണെന്ന് പറഞ്ഞു’’ -യുവതി പരാതിയിൽ പറഞ്ഞു.
പണം കൈമാറ്റം ചെയ്ത ശേഷം വീണ്ടും തുക ഇടാൻ ആവശ്യപ്പെട്ടു ആറ് ഇടപാടുകളിലായി യുവതി 20,37,194 രൂപ ട്രാൻസ്ഫർ ചെയ്തു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ, തിങ്കളാഴ്ച സൈബർ ക്രൈം (ഈസ്റ്റ്) പൊലീസ് സ്റ്റേഷനിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 420 (വഞ്ചന), ഐടി നിയമത്തിലെ വകുപ്പുകൾ എന്നിവ പ്രകാരം അജ്ഞാതരായ ആളുകൾക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.