Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 May 2022 11:43 AM IST Updated On
date_range 31 May 2022 11:43 AM ISTഡൽഹിയിൽ ശക്തമായ കാറ്റും മഴയും; രണ്ടുപേർ മരിച്ചു
text_fieldsbookmark_border
Listen to this Article
ന്യൂഡൽഹി: തിങ്കളാഴ്ച വൈകുന്നേരത്തോടെ ഡൽഹിയിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും രണ്ടുപേർ മരിച്ചു. വിവിധ ഭാഗങ്ങളിൽ വെള്ളപ്പൊക്കമുണ്ടാവുകയും മരങ്ങൾ കടപുഴകി വീഴുകയും ചെയ്തു. മരങ്ങൾ കടപുഴകി നിരവധി വാഹനങ്ങൾ തകർന്നിട്ടുണ്ട്. കൂടുതൽ മഴ രേഖപ്പെടുത്തിയ സെന്‍ട്രൽ ഡൽഹിയിലാണ് കൂടുതൽ നാശനഷ്ടം റിപ്പോർട്ട് ചെയ്തത്. സെൻട്രൽ ഡൽഹിയിലെ പലഭാഗങ്ങളിലും ആലിപ്പഴവർഷവും ഉണ്ടായി.
വടക്കൻ പാകിസ്താനിലും സമീപപ്രദേശങ്ങളിലുമുണ്ടായ പടിഞ്ഞാറൻ ചുഴലിക്കാറ്റാണ് ഡൽഹിയിൽ മഴക്കും കാറ്റിനും കാരണമായതെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story