തിങ്കളാഴ്ച വിധി പറയാനിരിക്കെ ഗ്യാൻവാപി കേസ് പുതിയ ബെഞ്ചിന് വിട്ടു
text_fieldsലഖ്നോ: വെള്ളിയാഴ്ച വാദം പൂർത്തിയാക്കി തിങ്കളാഴ്ച വിധി പറയാനിരിക്കെ ഗ്യാൻവാപി പള്ളിയുമായി ബന്ധപ്പെട്ട കേസ് അലഹബാദ് ഹൈകോടതിയുടെ മറ്റൊരു ബെഞ്ചിലേക്ക് മാറ്റി. കാരണം വ്യക്തമാക്കാതെയാണ് അപ്രതീക്ഷിത ബെഞ്ച് മാറ്റം.
നടപടിക്രമങ്ങൾക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി കേസിലെ മുസ്ലിം കക്ഷികളുടെ അഭിഭാഷകൻ ബെഞ്ച് മാറ്റത്തെ എതിർത്തിരുന്നു. വാദം പൂർത്തിയാക്കി വിധി പറയാനിരിക്കെ അവസാന നിമിഷം സിംഗിൾ ജഡ്ജിൽനിന്ന് പുതിയ ബെഞ്ചിലേക്ക് കേസ് മാറ്റുന്നത് ചീഫ് ജസ്റ്റിസിന്റെ അധികാര പരിധിയിൽപെട്ടതല്ലെന്നും അഭിഭാഷകൻ വാദിച്ചു. എന്നാൽ, ഇതിന്റെ കാരണം പിന്നീട് വെളിപ്പെടുത്താമെന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ വിശദീകരണം.
17ാം നൂറ്റാണ്ടിൽ ഹിന്ദു ക്ഷേത്രം തകർത്താണോ പള്ളി നിർമിച്ചതെന്നറിയാൻ ഹൈകോടതി നിർദേശപ്രകാരം ആഗസ്റ്റ് നാലിന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ സർവേ ആരംഭിച്ചിരുന്നു. സർവേക്കെതിരെ പള്ളി പരിപാലന കമ്മിറ്റി നൽകിയ ഹരജി തള്ളിയ കീഴ്കോടതി വിധി ഹൈകോടതിയും സുപ്രീംകോടതിയും ശരിവെച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.