എച്ച് വൺ ബി വിസ നൽകുന്നതിൽ നിയന്ത്രണം
text_fieldsവാഷിങ്ടൺ: ഇന്ത്യൻ െഎടി മേഖലക്ക് കനത്ത തിരിച്ചടി നൽകി എച്ച് വൺ ബി വിസ നൽകുന്നതിൽ അമേരിക്ക നിയന്ത്രണം ഏർപ്പെടുത്തി. ഇത് അനുസരിച്ച് കാലതാമസമില്ലാതെ വിസ ലഭിക്കുന്നതിനുണ്ടായിരുന്ന സൗകര്യം താൽകാലികമായി നിർത്തിവെച്ചു. എച്ച്–1ബി വിസ പെെട്ടന്ന് ലഭിക്കുന്നതിന് 1255 ഡോളർ അധികമായി അടക്കാനുള്ള അവസരമുണ്ടായിരുന്നു. ഇൗ സൗകര്യമാണ് നിർത്തിവെച്ചത്. ഏപ്രിൽ മുതൽ ആറ് മാസത്തേക്കാണ് നിയന്ത്രണം.
വിസ പരിഷ്കരണം ട്രംപ് ഭരണത്തിലെ തങ്ങളുടെ പുതിയ കുടിയേറ്റ നയത്തിെൻറ ഭാഗമാണെന്നും ഇത് അമേരിക്കൻ സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുമെന്നും യു.എസ് വൃത്തങ്ങൾ അറിയിച്ചു. പുതിയ നടപടിക്കെതിരെ ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി എസ് ജയശങ്കറും വ്യവസായ സെക്രട്ടറിയും യു.എസ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുകയും ഇന്ത്യയുടെ ആശങ്ക അറിയിക്കുകയും ചെയ്തിരുന്നു.
കമ്പ്യൂട്ടര്‍ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് യുഎസ് നല്‍കുന്ന എച്ച് വണ്‍ ബി വിസ 86 % ലഭിക്കുന്നത് ഇന്ത്യക്കാര്‍ക്കാണ്.1990 കളിലാണ് എച്ച് വൺ ബി വീസകൾ പ്രചാരത്തിലായത്. തൊഴിലുടമകൾക്ക് ഉന്നത വൈദഗ്ധ്യമുള്ള ജീവനക്കാരെ വിദേശത്തു നിന്നു കൊണ്ടുവരാൻ അനുവദിക്കുന്നതാണ് ഈ വീസകൾ. ശാസ്ത്രജ്ഞർ, കംപ്യൂട്ടർ പ്രോഗ്രാമർമാർ, എൻജിനിയർന്മാർ എന്നിവർക്കാണ് ഇൗ വിസയുടെ പരിഗണന ലഭിച്ചിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.