പെരിയാർ തമിഴ് ഭാഷയെ മോശമാക്കാൻ ശ്രമിച്ചു; വീണ്ടും പ്രകോപനവുമായി എച്ച്. രാജ
text_fieldsചെന്നൈ: ഡൽഹിയിൽ നേതൃത്വത്തെ കണ്ട് തിരിച്ചെത്തിയ ബി.ജെ.പി ദേശീയ സെക്രട്ടറി എച്ച്. രാജ, െപരിയാറിനെ വീണ്ടും വിമർശിച്ച് പ്രകോപനമുണ്ടാക്കാൻ ശ്രമം. തമിഴ് ഭാഷയെ മോശമാക്കാൻ പെരിയാർ ശ്രമിച്ചെന്നും തമിഴിനെ നശിപ്പിക്കുന്നതിനാണ് ‘ദ്രാവിഡ വാദം’ ഉയർത്തിയതെന്നും ഇതിന് തെൻറ പക്കൽ തെളിവുണ്ടെന്നും രാജ പറഞ്ഞു.
ദിണ്ടിഗലിൽമാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു രാജ. പെരിയാർ വിമർശനം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബി.ജെ.പി അധ്യക്ഷൻ അമിത് ഷായുടെയും അറിവോടെയാണെന്ന് വ്യക്തമായെന്ന് എം.ഡി.എം.കെ ജനറൽ സെക്രട്ടറി വൈക്കോ ആരോപിച്ചു. രാജയുടെ അഭിപ്രായം പ്രതിഷേധാർഹമാണെന്ന് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസാമി, ഉപമുഖ്യമന്ത്രി ഒ. പന്നീർസെൽവം എന്നിവർ പറഞ്ഞു. രാജക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് അണ്ണാ ഡി.എം.കെ നേതാവ് എം. തമ്പിദുരൈയും ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.