എച്ച്1 ബി വിസ: യു.എസിനെ ഇന്ത്യ ആശങ്ക അറിയിച്ചു
text_fieldsവാഷിങ്ടൺ: യു.എസ് വ്യാപാര സെക്രട്ടറി വിൽബർ റോസുമായി വെള്ളിയാഴ്ച കേന്ദ്ര ധനകാര്യമന്ത്രി അരുൺ ജെയ്റ്റ്ലി കൂടിക്കാഴ്ച നടത്തി. ട്രംപ് അധികാരത്തിലേറിയതിനുശേഷം ഇരുരാജ്യങ്ങൾക്കുമിടയിൽ നടന്ന ആദ്യ കാബിനറ്റ് തല യോഗമാണിത്. എച്ച്1 ബി വിസക്കുമേൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്താനുള്ള ട്രംപ് സർക്കാറിെൻറ നീക്കത്തിൽ ഇന്ത്യയുടെ ആശങ്ക ജെയ്റ്റ്ലി വിൽബർ റോസിനെ അറിയിച്ചു.
ഇന്ത്യയുടെ പ്രഫഷനലുകൾ യു.എസ് സമ്പദ്വ്യവസ്ഥക്ക് നൽകുന്ന സംഭാവനകൾ ചൂണ്ടിക്കാട്ടിയ ജെയ്റ്റ്ലി, വിഷയത്തിൽ തീരുമാനമെടുക്കുേമ്പാൾ ഇന്ത്യയുടെ താൽപര്യം യു.എസ് പരിഗണിക്കുമെന്ന പ്രതീക്ഷ പങ്കുവെച്ചു. ഞായറാഴ്ച യു.എസ് ട്രഷറി സെക്രട്ടറിയുമായി ജെയ്റ്റ്ലി കൂടിക്കാഴ്ച നടത്തും.ഇന്ത്യ-യു.എസ് ബന്ധം കഴിഞ്ഞ ഏതാനും ദശകങ്ങളിൽ ശക്തമായതായി ഇന്ത്യൻ അംബാസഡർ നവ്തേജ് സർന നൽകിയ സ്വീകരണത്തിൽ ജെയ്റ്റ്ലി പറഞ്ഞു.
ഇരുരാജ്യങ്ങളിലും സർക്കാറുകൾ മാറി വരുന്നത് ഉഭയകക്ഷി ബന്ധത്തെ ബാധിച്ചിട്ടില്ല. ട്രംപ് സർക്കാറുമായി ചേർന്ന് ഉൗഷ്മളമായരീതിയിൽ മുന്നോട്ടുപോവാനാണ് ആഗ്രഹം. ഇരുരാജ്യത്തെയും പ്രധാനകക്ഷികൾ ഇൗ ബന്ധത്തിന് വലിയ പിന്തുണ നൽകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.െഎ.എം.എഫിെൻറയും ലോകബാങ്കിെൻറയും വാർഷികയോഗത്തിൽ പെങ്കടുക്കുന്നതിന് വ്യാഴാഴ്ചയാണ് ജെയ്റ്റ്ലി യു.എസിലെത്തിയത്. ജി 20 അംഗരാജ്യങ്ങളിലെ ധനകാര്യ മന്ത്രിമാരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.