Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതെലങ്കാനയിൽ എച്ച്​1എൻ1...

തെലങ്കാനയിൽ എച്ച്​1എൻ1 പടരുന്നു

text_fields
bookmark_border
തെലങ്കാനയിൽ എച്ച്​1എൻ1 പടരുന്നു
cancel

ഹൈദരാബാദ്​: തെലങ്കാനയിൽ എച്ച്​1എൻ1 പടർന്നു പിടിക്കുന്നു. അടുത്ത ദിവസങ്ങളിലായി 50 കേസുകളാണ്​ സംസ്​ഥാനത്ത്​ റിപ്പോർട്ട്​ ചെയ്​തത്​. കഴിഞ്ഞ ഒരാഴ്​ചക്കുള്ളിൽ എച്ച്1എൻ1 കേസുകളുടെ എണ്ണത്തിൽ വൻ വർധനയാണുണ്ടായതെന്ന്​ ഗവ. ഇൻസ്​റ്റിറ്റ്യൂട്ട്​ ഒാഫ്​ പ്രിവൻറീവ്​ മെഡിസിൻ ഡയറക്​ടർ ഡോ. ശങ്കർ പറഞ്ഞു.

തെലങ്കാനയിൽ എച്ച്​1എൻ1 പരി​േശാധന നടത്തുന്ന രണ്ട്​ കേന്ദ്രങ്ങൾ മാത്രമാണുള്ളത്​. അതിനാൽ പരിശോധനാ സാമ്പിളുകൾ കെട്ടിക്കിടക്കുകയാണ്​. നിരവധി പേർക്ക്​ രോഗ ലക്ഷണങ്ങളുണ്ട്​. വരും ദിവസങ്ങളിൽ പനി ബാധിച്ച കൂടുതൽ പേർക്ക്​ എച്ച്​1എൻ1 പോസിറ്റീവാകാൻ സാധ്യതയുണ്ടെന്നും ഡോക്​ടർ പറഞ്ഞു.

പനി പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ആരോഗ്യ സംരക്ഷണത്തി​നുള്ള നിർദേശങ്ങൾ തെലങ്കാന സർക്കാർ പുറപ്പെടുവിച്ചിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TelanganaH1N1Swine Flue
News Summary - H1N1 In thelangana - India News
Next Story