ട്രായ് ചെയർമാെൻറ ബാങ്ക് അക്കൗണ്ടിൽ പണം നിക്ഷേപിച്ച് ഹാക്കർമാർ
text_fieldsന്യൂഡൽഹി: ടെലികോം റെഗുലേറ്ററി അതോറിറ്റി ഒാഫ് ഇന്ത്യ (ട്രായ്) ചെയർമാൻ ആർ.എസ്. ശർമ ആധാർ നമ്പറിെൻറ വിശ്വാസ്യത തെളിയിക്കാൻ നടത്തിയ വെല്ലുവിളി അദ്ദേഹത്തിനുതന്നെ ‘പാര’യായി. കഴിഞ്ഞ രണ്ടു ദിവസത്തിനിടെ, ട്രായ് അധ്യക്ഷനെതിരെ സമൂഹമാധ്യമത്തിൽ ട്രോളോടു ട്രോളാണ്. ട്രോളുകളിൽ നിറയുന്നതാകെട്ട അദ്ദേഹത്തിെൻറ വ്യക്തിവിവരങ്ങളും. ആധാറുമായി ബന്ധിപ്പിച്ച ‘ആപ്’ വഴി ഒരാൾ ശർമയുടെ അക്കൗണ്ടിലേക്ക് ഒരു രൂപയും നിക്ഷേപിച്ചു.
ട്വിറ്ററിലായിരുന്നു ആധാർ നമ്പർ പരസ്യമാക്കി ശർമയുടെ വെല്ലുവിളി. ആർക്കെങ്കിലും ഇൗ നമ്പർ ഉപയോഗിച്ച് എന്തെങ്കിലും ചെയ്യാനാകുമോ എന്ന് ചോദ്യം വന്നതിന് പിന്നാലെ ‘എത്തിക്കൽ ഹാക്കർ’മാരുടെ പട അദ്ദേഹത്തിനുപിന്നാലെ കൂടി. ആധാറിെൻറ നിയന്ത്രണമുള്ള യു.െഎ.ഡി.എ.െഎ മുൻ തലവനാണ് ശർമ.
ശർമയുടെ ആധാറിലെ 14 വിവരങ്ങളാണ് ഹാക്കർമാർ പുറത്തുവിട്ടത്. അദ്ദേഹത്തിെൻറ ഫോൺ നമ്പർ, മേൽവിലാസം, വാട്സ്ആപ് പ്രൊഫൈൽ ഫോേട്ടാ, പാൻ കാർഡ് വിവരങ്ങൾ, ഫോൺ മോഡൽ, എയർ ഇന്ത്യ ‘ഫ്രീക്വൻറ് ഫ്ലയർ’ തിരിച്ചറിയൽ കാർഡിെൻറയും വോട്ടർ െഎ.ഡിയുടെയും നമ്പറുകൾ എന്നിവ ഇതിൽപെടും. എന്നാൽ, ബാങ്ക് വിവരങ്ങളോ ബയോമെട്രിക് വിശദാംശങ്ങളോ പുറത്തുവിടാൻ സാധിച്ചിട്ടില്ല.
ശർമയുടെ വെല്ലുവിളിയും തുടർന്നുണ്ടായ പ്രശ്നങ്ങളും പാർലമെൻറിലും ചർച്ചായി. പ്രതിപക്ഷ പാർട്ടികൾ വ്യക്തിവിവരങ്ങളുടെ ചോർച്ചക്കെതിരെ ശബ്ദമുയർത്തി. ആധാർ വിവരം ചോരുമെന്ന ഭയമുണ്ടാക്കിയ ശർമ രാജ്യത്തോട് മാപ്പുപറയണമെന്ന് കോൺഗ്രസ് നേതാവ് പ്രതാപ് സിങ് ബജ്വ ആവശ്യപ്പെട്ടു. ഇതിൽ അന്വേഷണം വേണമെന്ന് സി.പി.െഎ നേതാവ് ഡി. രാജ പറഞ്ഞു.
എലിയറ്റ് ആൽഡേഴ്സൺ എന്ന വ്യാജ നാമത്തിൽ സജീവമായ ഫ്രഞ്ച് സുരക്ഷ വിദഗ്ധനാണ് ശർമയുടെ നമ്പർ പുറത്തുവിട്ടത്. ആധാർ വിവരശേഖരം സുരക്ഷിതമാണെങ്കിലും മറ്റു ഡാറ്റബെയ്സുകൾ വഴി ആധാർ നമ്പർ ഉപയോഗിച്ച് വ്യക്തിവിവരങ്ങൾ ചോർത്താമെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു. സ്വകാര്യത സംരക്ഷിക്കാൻ ആധാർ നിയമംപരിഷ്കരിക്കണമെന്ന് ശ്രീകൃഷ്ണ കമീഷൻ റിപ്പോർട്ട് നൽകിയതിന് പിന്നാലെയാണ് പുതിയ സംഭവം.
ശർമയുടെ മകൾക്ക് ഇ-മെയിൽ ഭീഷണി
ന്യൂഡൽഹി: ആധാർ നമ്പർ പരസ്യപ്പെടുത്തി വെട്ടിലായ ‘ട്രായ്’ അധ്യക്ഷൻ ആർ.എസ്. ശർമയുടെ മകൾ കവിത ശർമക്ക് ഇ-മെയിൽ വഴി ഭീഷണി. പിതാവിെൻറ ഇ-മെയിൽ അക്കൗണ്ടിെൻറ സ്വകാര്യത നഷ്ടമായെന്നും പഞ്ചാബ് നാഷനൽ ബാങ്കിലെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെടാനിടയുണ്ടെന്നും കവിതക്ക് വന്ന മെയിലിൽ പറയുന്നു.
തങ്ങൾക്ക് പണം തന്നില്ലെങ്കിൽ ശർമയുടെ എല്ലാ വിവരങ്ങളും പരസ്യമാക്കുമെന്നാണ് ഭീഷണി. നിർദേശങ്ങൾ അവഗണിച്ചാൽ, ‘റിമോട്ട് മാൽവെയർ’ വഴി ശർമയുടെ മൊബൈൽ ഫോണിൽനിന്നുള്ള എല്ലാ ആശയവിനിമയങ്ങളും പകർത്തും. 24 മണിക്കൂറിനുള്ളിൽ മറുപടി വേണമെന്നാണ് ഭീഷണിക്കത്തിലുള്ളത്.
ഇതിനിടയിൽ, ശർമക്ക് പിന്തുണയുമായും ആളുകളെത്തി. സ്വന്തം ആധാർ നമ്പർ വെളിപ്പെടുത്തിയാണ് അവർ ശർമയെ പിന്തുണച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.