പിടികൂടിയത് ദേവിന്ദർ ഖാനെ ആയിരുന്നെങ്കിൽ, ആർ.എസ്.എസ് പ്രതികരണം ശക്തമായേനെ -അധിർ രഞ്ജൻ ചൗധരി
text_fieldsന്യൂഡൽഹി: കശ്മീരിൽ ഭീകരരോടൊപ്പം ഡി.വൈ.എസ്.പി ദേവിന്ദർ സിങ് അറസ്റ്റിലായ സംഭവത്തിൽ ആർ.എസ്.എസിന് നേരെ രൂ ക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരി.
ദേവിന്ദർ സിങ്, ദേവിന്ദർ ഖാൻ ആയിരുന്നെങ്കിൽ, ആർ.എസ് .എസ് ട്രോൾ റെജിമെൻറിൻെറ പ്രതികരണം കൂടുതൽ ശക്തമാവുമായിരുന്നുവെന്ന് അദ്ദേഹം പരിഹസിച്ചു. നിറം, വിശ്വാസം, മ തം എന്നിവക്കതീതമായി നമ്മുടെ രാജ്യത്തിൻെറ ശത്രുക്കളെ അപലപിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പ ോസ്റ്റിലൂടെയാണ് ചൗധരി ആർ.എസ്.എസിനെതിരെ ആഞ്ഞടിച്ചത്.
സേനയിലെ പിളർപ്പ് കുടുതൽ വ്യക്തമായിരിക്കുന്നു. ഇത് നമ്മളെ അസ്വസ്ഥരാക്കുന്നതാണ്. നമുക്ക് സ്വയം വിഡ്ഢികളായിരിക്കാൻ സാധിക്കില്ല. ഭീകരമായ പുൽവാമ സംഭവത്തിന് പിന്നിലെ യഥാർത്ഥ കുറ്റവാളികൾ ആരാണെന്ന ചോദ്യം തീർച്ചയായും ഉയർന്നുവരും, അത് പുതുതായി വീണ്ടും അന്വേഷിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ശനിയാഴ്ച ജമ്മു-ശ്രീനഗർ േദശീയപാതയിൽ കാറിൽ ഡൽഹിയിലേക്ക് വരുമ്പോഴാണ് ദേവിന്ദർ സിങ് പിടിയിലാകുന്നത്. രണ്ടു ഹിസ്ബുൽ മുജാഹിദീൻ ഭീകരർ അടക്കമുള്ളവരാണ് വാഹനത്തിലുണ്ടായിരുന്നത്. എ.കെ 47 തോക്കുകൾ അടക്കം ഇവരിൽനിന്ന് പിടികൂടിയിരുന്നു. ദേവിന്ദർ സിങ് തീവ്രവാദികളുടെ വാഹകനായി പ്രവർത്തിക്കുകയായിരുന്നെന്നാണ് പ്രാഥമിക അന്വേഷണത്തിൽനിന്ന് മനസ്സിലാകുന്നതെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നു. ഉയർന്ന പൊലീസ് ഉദ്യോഗസ്ഥൻ കാറിലുണ്ടെങ്കിൽ വാഹനം ചെക്ക് പോസ്റ്റുകളിൽ പരിശോധിക്കപ്പെടില്ലെന്ന പദ്ധതിയിലായിരുന്നു സംഘം.
ശ്രീനഗർ വിമാനത്താവളത്തിലെ തട്ടിക്കൊണ്ടുപോകൽ വിരുദ്ധ വിഭാഗം ചുമതലയാണ് ദേവിന്ദർ സിങ്ങിന് ഇപ്പോൾ ഉണ്ടായിരുന്നത്. ദിവസങ്ങൾക്ക് മുമ്പ് വിവിധ രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികൾ കശ്മീർ സന്ദർശിച്ചപ്പോൾ സുരക്ഷ ഉദ്യോഗസ്ഥനെന്ന നിലയിൽ ദേവിന്ദർ സിങ്ങും അവർക്കൊപ്പമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.