വാരാണസിയിൽ പ്രിയങ്ക മത്സരിച്ചിരുന്നുവെങ്കിൽ മോദി രണ്ട് ലക്ഷത്തിലേറെ വോട്ടിന് പരാജയപ്പെടുമായിരുന്നു -രാഹുൽ
text_fieldsറായ്ബറേലി: വാരാണസിയിൽ നിന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറിയും തന്റെ സഹോദരിയുമായ പ്രിയങ്ക ഗാന്ധി മത്സരിച്ചിരുന്നുവെങ്കിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് ലക്ഷത്തിലേറെ വോട്ടുകൾക്ക് പരാജയപ്പെടുമായിരുന്നുവെന്ന് രാഹുൽ ഗാന്ധി. റായ്ബറേലിയിൽ നടന്ന പരിപാടിയിൽ സംസാരിക്കുമ്പോഴാണ് രാഹുൽ ഗാന്ധിയുടെ പരാമർശം.
താനിത് അഹങ്കാരം കൊണ്ട് പറയുകയല്ലെന്നും ജനങ്ങൾ മോദിക്ക് ഒരു സന്ദേശം നൽകാൻ ആഗ്രഹിച്ചിരുന്നുവെന്നും രാഹുൽ പറഞ്ഞു. പ്രധാനമന്ത്രിയുടെ രാഷ്ട്രീയത്തിൽ അവർക്ക് തൃപ്തിയുണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.ജനങ്ങൾ വിദ്വേഷത്തിനും അക്രമത്തിനും എതിരാണ്. അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠദിന ചടങ്ങിൽ ഒരു ദലിതനെയോ പാവപ്പെട്ടവനെയോ ആദിവാസികളെയോ കാണാൻ സാധിക്കില്ല. എന്നാൽ, അദാനിയേയും അംബാനിയേയും പോലുള്ള വ്യവസായികളും ബോളിവുഡ് താരങ്ങളും ചടങ്ങിനായി എത്തിയെന്നും രാഹുൽ പറഞ്ഞു.
പ്രധാനമന്ത്രി മോദിക്കെതിരെ വാരാണസിയിൽ അജയ് റായിയെയാണ് കോൺഗ്രസ് സ്ഥാനാർഥിയാക്കിയത്. മോദിയുടെ ഭൂരിപക്ഷം ഒന്നരലക്ഷത്തിലേക്ക് താഴ്ത്താൻ റായിക്ക് കഴിഞ്ഞിരുന്നു. ഒരുഘട്ടത്തിൽ മണ്ഡലത്തിൽ മോദി ആറായിരത്തിലേറെ വോട്ടുകൾക്ക് പിന്നിലാവുകയും ചെയ്തു.
ലോക്സഭ തെരഞ്ഞെടുപ്പിൽ 240 സീറ്റുകളിലാണ് ബി.ജെ.പി ജയിച്ചത്. കോൺഗ്രസ് 99 സീറ്റുകളിൽ ജയിച്ചിരുന്നു. 2014ലുമായി താരതമ്യം ചെയ്യുമ്പോൾ കോൺഗ്രസ് നിലമെച്ചപ്പെടുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.