'ഈ സുന്ദരനിമിഷത്തിൽ അവന്‍റെ അച്ഛൻ ഞങ്ങൾക്കൊപ്പമുണ്ടായിരുന്നെങ്കിൽ...'
text_fieldsമുംബൈ: പ്രിയപ്പെട്ട മകൻ പരീക്ഷയിൽ മികച്ച വിജയം നേടി അഭിമാനമാകുേമ്പാൾ അത് കാണാൻ അവന്‍റെ പിതാവ് ഒപ്പമില്ലാത്തതിന്‍റെ തീരാനൊമ്പരമാണ് പ്രദ്ന്യ രാജീവ് സാതവിന്‍റെ ഉള്ളുനിറയെ. കഴിഞ്ഞ ദിവസം പ്രഖ്യാപ ിച്ച ഐ.സി.എസ്.ഇ പത്താംതരം പരീക്ഷയിൽ മകൻ പുഷ്കരാജ് രാജീവ് സാതവ് 98.33 ശതമാനം മാർക്കുനേടി മികച്ച വിജയം കരതഗതമാക്കിയപ്പോേൾ പിതാവ് രാജീവ് സാതവ് കൂടെയില്ലാത്തത് കുടുംബത്തിന്‍റെ സങ്കടം ഇരട്ടിപ്പിക്കുകയാണ്.
കോൺഗ്രസ് രാജ്യസഭ എം.പിയും എ.ഐ.സി.സി സെക്രട്ടറിയുമായ രാജീവ് സാതവ് ഇക്കഴിഞ്ഞ മെയ് 16നാണ് കോവിഡ് ബാധിച്ച് മരിച്ചത്. രാഹുൽ ഗാന്ധിയുടെ വിശ്വസ്തനും ഏറെ പ്രതീക്ഷയുള്ള നേതാവുമായിരുന്നു 46കാരനായ രാജീവ് സാതവ്. ഏപ്രിൽ 22നാണ് കോവിഡ് പരിശോധനയിൽ പൊസിറ്റീവായത്. പിന്നീട് പരിശോധനയിൽ നെഗറ്റീവായശേഷം ചികിത്സയിലിരിക്കേയാണ് മരണം.
മകന്‍റെ മികച്ച വിജയം ആഘോഷിക്കാൻ പ്രിയതമൻ ഒപ്പമില്ലാത്തതിന്‍റെ ദുഃഖം പ്രദ്ന്യ ട്വിറ്ററിൽ കുറിച്ചു. 'ഇന്ന് പുഷ്കരാജ് ഞങ്ങളുടെ അഭിമാനമായിരിക്കുന്നു. ഐ.സി.എസ്.ഇ പത്താംതരം പരീക്ഷയിൽ അവൻ 98.33 ശതമാനം മാർക്കുനേടി. രാജീവ് ഇന്നിവിടെ ഉണ്ടായിരുന്നെങ്കിൽ അദ്ദേഹത്തിന് ഏറെ അഭിമാനം തോന്നുന്ന നിമിഷങ്ങളാണിത്. ഈ സന്ദർഭത്തിൽ അദ്ദേഹത്തിന്‍റെ അഭാവം ഞങ്ങൾക്ക് അതിന്‍റെ അങ്ങേയറ്റം അനുഭവപ്പെടുന്നു.' -രാജീവും പുഷ്കരാജും ഒരുമിച്ചുനിൽക്കുന്ന ചിത്രവും മകന്‍റെ മാർക്ക്ലിസ്റ്റും പങ്കുവെച്ച് പ്രദ്ന്യ കുറിച്ചു.
കോവിഡിെൻറ അപകടകാരിയായ പുതിയ വകഭേദമാണ് രാജീവിെൻറ അപ്രതീക്ഷിത മരണത്തിന് വഴിയൊരുക്കിയത്. പുണെ ജഹാംഗീർ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹത്തിെൻറ നില വഷളായതിനെ തുടർന്ന് വെൻറിലേറ്ററിലേക്ക് മാറ്റിയതിന് പിന്നാലെയായിരുന്നു അന്ത്യം.
മഹാരാഷ്ട്രയിലെ പുണെ സ്വദേശിയായ രാജീവ് കോൺഗ്രസ് പ്രവർത്തക സമിതിയിലെ സ്ഥിരം ക്ഷണിതാവും ഗുജറാത്തിെൻറ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറിയുമായിരുന്നു. 2010 മുതൽ 14 വരെ യൂത്ത് കോൺഗ്രസ് അഖിലേന്ത്യ പ്രസിഡൻറായിരുന്നു.
2014ൽ മഹാരാഷ്ട്രയിലെ ഹിംഗോളി മണ്ഡലത്തിൽനിന്ന് ശിവസേന എം.പി സുരേഷ് വാംഖഡെയെ പരാജയപ്പെടുത്തി ലോക്സഭയിലെത്തിയിരുന്നു. 20 വർഷം ശിവസേന കൈവശംവെച്ച കലാംനൂരി അസംബ്ലി മണ്ഡലം 2009ൽ കോൺഗ്രസിനുവേണ്ടി പിടിച്ചെടുത്ത നേതാവായിരുന്നു രാജീവ് സാതവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.