വനിത ദിനം ഉപയോഗിച്ച് സിബൽ; പൊട്ടിക്കാത്ത കവറുകളുമായി എൻ.െഎ.എ
text_fieldsന്യൂഡൽഹി: ഹാദിയ കേസ് കേൾക്കാൻ തുടങ്ങിയ നാൾ തൊട്ട് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര നിരന്തരം നടത്തിക്കൊണ്ടിരുന്ന നിരീക്ഷണമാണ് വാചകം പോലും മാറാതെ വ്യാഴാഴ്ച പൊടുന്നന്നെ വിധിപ്രസ്താവമായി മാറിയത്. വിധി പറയാനായി മാറ്റിവെക്കാൻ ഒരുങ്ങിയ ബെഞ്ചിനെക്കൊണ്ട് വ്യാഴാഴ്ചതന്നെ വിധിപറയിച്ചത് ഹാദിയയുടെ ഭർത്താവ് ശെഫിൻ ജഹാനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബലിെൻറ നീക്കവും. ഹാദിയ കേസിൽ പരാതിക്കാരിയെന്ന നിലയിൽ ഹാദിയ ആദ്യമായി സമർപ്പിച്ച സത്യവാങ്മൂലവും പിതാവ് അശോകൻ നൽകിയ മറുപടിയും മാധ്യമങ്ങൾക്ക് വാർത്തയായെങ്കിലും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ െബഞ്ച് വ്യാഴാഴ്ചത്തെ വാദം കേൾക്കലിൽ അതൊന്നും ഗൗനിച്ചില്ല.
ഭരണഘടനയുടെ 228ാം അനുഛേദ പ്രകാരമുള്ള ഒരു ഹേബിയസ് കോർപസ് ഹരജിയിൽ പ്രായപൂർത്തിയായ രണ്ടുപേർ തമ്മിലുള്ള വിവാഹം റദ്ദാക്കാൻ ഹൈകോടതിക്ക് എന്താണ് അധികാരമെന്നും, പ്രായപൂർത്തിയായ ഒരു സ്ത്രീക്ക് അവർക്ക് ഇഷ്ടമുള്ള ഭർത്താവിനെ വരിക്കാനുള്ള സ്വാതന്ത്ര്യം ഏത് നിയമപ്രകാരമാണ് തടയുകയെന്നും കേസിെൻറ ഒന്നാം നാൾ മുതൽ ചോദിക്കുകയായിരുന്നു ചീഫ് ജസ്റ്റിസിെൻറ ബെഞ്ച്. വ്യാഴാഴ്ചയും അതേ ചോദ്യങ്ങൾ ആവർത്തിച്ച ബെഞ്ചിന് മുമ്പാകെ അശോകെൻറ അഭിഭാഷകൻ ശ്യാം ദിവാനും എൻ.െഎ.എ അഭിഭാഷകൻ മണീന്ദർ സിങ്ങിനും ഉത്തരമുണ്ടായില്ല. ശെഫിൻ ജഹാന് വേണ്ടി ഹാജരായ കപിൽ സിബലാകെട്ട എഴുതി തയാറാക്കിയ വാദം വായിച്ചുകേൾപിച്ചുവെങ്കിലും സിറിയയും ആടുമേയ്ക്കലും മനുഷ്യക്കടത്തും മസ്തിഷ്ക പ്രക്ഷാളനവുമായി ശ്യാം ദിവാനും മണീന്ദർ സിങ്ങും മുന്നോട്ടുപോയി.
ഹൈകോടതി വിധി അട്ടിമറിക്കാൻ നടത്തിയ വിവാഹം അസാധാരണമെന്ന നിലയിൽ പരിഗണിച്ച് വിവാഹം റദ്ദാക്കണമെന്ന വാദമാണ് അവസാനത്തെ പിടിവള്ളിയെന്ന നിലയിൽ ശ്യാം ദിവാൻ ഉയർത്തിയത്. ഒരു പൗരെൻറ വിവാഹം തടയുന്ന എന്ത് നിയമമാണ് ഭരണഘടനയിലുള്ളത് എന്ന ചോദ്യത്തോടെ ചീഫ് ജസ്റ്റിസ് ഇതിനെ നേരിട്ടതോടെ മണീന്ദർ സിങ്ങും ശ്യാം ദിവാനും പ്രതിരോധത്തിലായി. ഇത്തരമൊരു ഘട്ടത്തിലാണ് ഇൗ േകസ് ഒരു സ്ത്രീയുടെ മനുഷ്യാവകാശ പ്രശ്നമായി കാണണമെന്ന് വാദിച്ച സിബൽ ഇന്ന് വനിത ദിനമാണെന്ന് ഒാർമിപ്പിച്ചത്.
ചിരിച്ചുകൊണ്ട് അറിയാമെന്ന് തലകുലുക്കിയ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര നിയമപരമായി വല്ലതും ഇനി പറയാനുണ്ടോ എന്ന് ശ്യാം ദിവാനോട് ചോദിച്ചു. ശ്യാം ദിവാെൻറ വാദം ഇടെപട്ട് നിർത്തിച്ച ചീഫ് ജസ്റ്റിസ് എൻ.െഎ.എക്ക് എന്താണ് വിവാഹം റദ്ദാക്കിയ കാര്യത്തിൽ പറയാനുള്ളതെന്ന് അഡ്വ. മണീന്ദർ സിങ്ങിനോട് ചോദിച്ചു. പൊട്ടിക്കാത്ത മൂന്ന് കെട്ടു കവറുകൾ ഇത് പുതിയ റിപ്പോർട്ടാണെന്നും പറഞ്ഞ് മൂന്ന് ജഡ്ജിമാർക്കുമായി കൈമാറുകയാണ് മണീന്ദർ സിങ് ചെയ്തത്. ഇങ്ങനെ കവർ കൊടുത്ത് കോടതിയെ കബളിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്ന് പറഞ്ഞ് സിബൽ ഇടപെട്ടപ്പോൾ തങ്ങൾ അതൊന്നും നോക്കുന്നില്ലെന്ന് പറഞ്ഞ് ചീഫ് ജസ്റ്റിസ് അതും അവസാനിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.