ക്രിമിനലിനെ പ്രണയിക്കുന്നത് നിയമം തടയുന്നില്ല –സുപ്രീംകോടതി
text_fieldsന്യൂഡൽഹി: ക്രിമിനലുമായി പ്രണയത്തിലാകുന്നത് തടയാൻ ഇന്ത്യൻ നിയമത്തിൽ ഏതു വകുപ്പാണുള്ളതെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര. ഡോ. ഹാദിയയുടെ ഭർത്താവ് ശഫിൻ ജഹാനെതിരെ ക്രിമിനൽ കേസുകളുണ്ടെന്നതടക്കം ഗുരുതരമായ ആരോപണങ്ങൾ അശോകെൻറയും എൻ.െഎ.എയുടെയും അഭിഭാഷകർ ഉന്നയിച്ചപ്പോഴായിരുന്നു സുപ്രീംകോടതിയുടെ ചോദ്യം.ആരെങ്കിലും ഒരു നിയമവിരുദ്ധ പ്രവർത്തനം നടത്തിയാൽ എൻ.െഎ.എക്ക് പ്രതികരിക്കാം. എന്നാൽ മുതിർന്ന ഒരാൾ ഒരു ക്രിമിനലുമായി പ്രണയത്തിലാകരുതെന്നും വിവാഹം കഴിക്കരുതെന്നും പറയാനാകില്ല. നിങ്ങൾക്കൊരു ക്രിമിനലിനെ കസ്റ്റഡിയിലെടുക്കാം. എന്നാൽ മുതിർന്ന ഒരാളോട് നീ അവിടെ പോകണം, ഇവിടെ പോകണം എന്ന് നിർദേശിക്കാനാവില്ല. ഇവിടെ ഹാദിയയോട് എവിടെയാണവൾക്ക് താമസിക്കേണ്ടതെന്ന് ഞങ്ങൾ ചോദിക്കും. അവളെ അങ്ങോട്ട് പോകാൻ അനുവദിക്കുകയും ചെയ്യും.
രക്ഷിതാവിെൻറ അനുമതിവേണമെന്ന വാദം അംഗീകരിച്ചാൽ അത് മൊത്തം നിയമത്തിെൻറ നാശമായിരിക്കും. അതിനാൽ പെൺകുട്ടിയെ ഹാജരാക്കാൻ ഉത്തരവിേട്ട മതിയാകൂ എന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞപ്പോൾ, കേരളത്തിൽ എന്താണ് നടക്കുന്നതെന്ന് കോടതി അറിയണമെന്ന് അശോകെൻറ അഭിഭാഷകൻ ശ്യാം ദിവാൻ പ്രതികരിച്ചു. യുവാക്കളുടെ തീവ്രവാദവത്കരണത്തിനായുള്ള വൻ സംവിധാനമാണ് പോപുലർ ഫ്രണ്ട് ഒാഫ് ഇന്ത്യയുടേത്.
ഇൗ പരാതിക്കാരൻ തീവ്രവാദവത്കരിക്കപ്പെട്ട ഒരാളാണ് എന്ന് ദിവാൻ പറഞ്ഞപ്പോൾ പരാതിക്കാരനെയല്ല തങ്ങൾ കേൾക്കുന്നതെന്നും അവൾക്ക് ഭർത്താവിനൊപ്പം പോകേണ്ടതുേണ്ടാ എന്നാണ് പരിഗണിക്കുന്നതെന്നും കോടതി തിരിച്ചടിച്ചു. എന്നാൽ ഇൗ ഭർത്താവിനെ കുറിച്ച് കോടതി അറിയണമെന്നും െഎസിസ് റിക്രൂട്ടറായ മൻസി ബുറാഖുമായി സന്ദേശങ്ങൾ ൈകമാറിയിട്ടുണ്ടെന്നും ദിവാൻ പറഞ്ഞപ്പോൾ ഇത് പൂർണമായും തെറ്റാണെന്നുപറഞ്ഞ് കപിൽ സിബൽ ഇടപെട്ടു. േകരളം മുഴുവൻ െഎസിസിലേക്ക് പോകുന്നു എന്നൊക്കെയാണ് പറയുന്നത് എന്ന് കപിൽ സിബൽ പരിഹസിച്ചു. ഇതിനിടയിൽ തെൻ മകളുടെ കാര്യം പരിഗണിക്കണമെന്ന് ബിന്ദു സമ്പത്തിെൻറ അഭിഭാഷക ഉന്നയിച്ചെങ്കിലും അതിനായി സർക്കാറിനെ സമീപിച്ചുകൂടായിരുന്നോ എന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ചോദിച്ചു.
കേരളത്തിലെ യുവാക്കളെ തീവ്രവാദവത്കരിക്കുന്നതിനുള്ള സംവിധാനങ്ങളിലെ കാലാൾ ആണ് ശഫിൻ ജഹാനെന്നും മാനസികമായ തട്ടിക്കൊണ്ടുപോകലിനാണ് ഹാദിയ വിധേയമായിട്ടുള്ളതെന്നും ഹിപ്നോട്ടിസത്തിലൂടെയാണിത് ചെയ്തതെന്നും എൻ.െഎ.എ അഭിഭാഷകൻ വാദിച്ചപ്പോൾ ഹിപ്നോട്ടിസം എന്താണെന്ന് വായിച്ചിട്ടുണ്ടോ എന്ന് ചീഫ് ജസ്റ്റിസ് തിരിച്ചുചോദിച്ചു. ഹാദിയ നിങ്ങളുടെ തടവിലല്ലേ എന്ന് സുപ്രീംകോടതി അശോകെൻറ അഭിഭാഷകനോട് ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.