ഹാദിയ കേസുമായി ബന്ധപ്പെട്ട അപകീര്‍ത്തികേസ്: ടൈംസ് നൗ എഡിറ്റര്‍ ഹൈകോടതിയിൽ
text_fieldsകൊച്ചി: ഹാദിയ കേസ് നടക്കുന്ന കാലത്ത് വ്യാജവും വര്‍ഗീയവുമായ പ്രചാരണങ്ങള്‍ നടത്തിയ തിന് രജിസ്റ്റര്‍ ചെയ്ത അപകീര്‍ത്തിക്കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ടൈംസ് നൗ എഡിറ്റര്‍ ഇന്‍ ചീഫ് രാഹുല്‍ ശിവശങ്കറും മുന്‍ സീനിയര്‍ എഡിറ്റര്‍ ആനന്ദ് നരസിംഹനും ഹൈകോടതിയെ സമീപിച്ചു. നാഷനല്‍ വിമന്‍സ് ഫ്രണ്ട് ദേശീയ പ്രസിഡൻറ് പി.എസ് സൈനബ നല്കിയ പരാതിയില്‍ മലപ്പുറം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി എടുത്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഇരുവരും ഹരജി നല്‍കിയത്.
2017 ആഗസ്റ്റ് 31ന് സംപ്രേഷണം ചെയ്ത ഷോ ഇന്ത്യ അപ് ഫ്രണ്ട് എന്ന പരിപാടിക്കെതിരെയാണ് പി.എസ് സൈനബ പരാതി നല്‍കിയത്. കേരള പൊലീസിെൻറയും എൻ.െഎ.എയുടെയും രഹസ്യ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് വാര്‍ത്തയെന്നും പി.എസ്. സൈനബയും പോപുലര്‍ ഫ്രണ്ടുമാണ് മതംമാറ്റത്തിനും മറ്റും പിന്നിലെന്നുമാണ് വാര്‍ത്തയിലുണ്ടായിരുന്നത്. ഇത് സത്യവിരുദ്ധവും അപകീര്ത്തിപരവുമാണെന്നാണ് സൈനബ പരാതി നല്‍കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.