കേരളത്തിലേത് ജിഹാദില്ലാത്ത ‘ലവ്’; ഹാദിയ കേസ് എൻ.ഐ.എ അവസാനിപ്പിക്കുന്നു
text_fieldsന്യൂഡൽഹി: ‘ലവ് ജിഹാദി’ലൂടെ കേരളത്തിൽ മിശ്ര വിവാഹങ്ങൾ നടന്നിട്ടില്ലെന്ന് വിലയിരുത്തി ഹാദിയ കേസിെൻറ ഭാഗമായി നടത്തിയ അന്വേഷണം ദേശീയ അന്വേഷണ ഏജൻസി (എൻ.െഎ.എ) അവസാനിപ്പിച്ചു. ഹാദിയ കേസിനെ തുടർന്ന് കേരളത്തിലെ മിശ്ര വിവാഹങ്ങളെക്കുറിച്ച് ഇനിയൊരു റിപ്പോർട്ട് സുപ്രീംകോടതിയിൽ നൽകില്ലെന്നും എൻ.െഎ.എ വൃത്തങ്ങൾ അറിയിച്ചു.
സുപ്രീംകോടതി നിർദേശ പ്രകാരം നടത്തിയ അന്വേഷണങ്ങളിലൊന്നിലും പ്രോസിക്യൂഷൻ നടപടിക്കുള്ള സാധ്യത പോലുമില്ലെന്ന് എൻ.െഎ.എ ഉന്നത ഉദ്യോഗസ്ഥൻ വ്യക്തമാക്കിയതായി ‘‘ഹിന്ദുസ്ഥാൻ ടൈംസ്’’ ആണ് റിപ്പോർട്ട് ചെയ്തത്. ലവ് ജിഹാദ് കേസുകളെന്ന നിലയിൽ കേരള പൊലീസ് അന്വേഷണം നടത്തിയ 89 കേസുകളിലെ 11 മിശ്ര വിവാഹങ്ങൾ പരിേശാധിെച്ചന്ന് എൻ.െഎ.എ ഉദ്യോഗസ്ഥൻ വിശദീകരിച്ചു.
ഇതിൽ നാല് കേസുകളിൽ ഹിന്ദു യുവാക്കൾ ഇസ്ലാം സ്വീകരിച്ചതോ ഇസ്ലാമിലേക്ക് അവരെ പരിവർത്തിപ്പിക്കാൻ ശ്രമങ്ങളുണ്ടായവേയാ ആണ്. ബാക്കിയുള്ള കേസുകളിൽ ഹിന്ദു സ്ത്രീകൾ മുസ്ലിം യുവാക്കളെ വിവാഹം ചെയ്തതാണ്. ഇവയിൽ മൂന്ന് കേസുകളിൽ മതപരിവർത്തനത്തിനുള്ള ശ്രമം ഫലം കണ്ടില്ല. ഏതെങ്കിലും സ്ത്രീയെയോ പുരുഷനെയോ നിർബന്ധിച്ച് മതപരിവർത്തനം ചെയ്യിച്ചതായി ഒരു കേസിൽപോലും തെളിവും ലഭിക്കാതിരുന്നതിനാൽ വിഷയം അടഞ്ഞ അധ്യായമായി അവസാനിപ്പിച്ചിരിക്കുകയാണെന്ന് മുതിർന്ന എൻ.െഎ.എ ഉദ്യോഗസ്ഥൻ പറഞ്ഞു.
അന്വേഷിച്ച കേസുകളിൽ ഒരു വിവാഹബന്ധം മാത്രമാണ് വേദനിപ്പിക്കുന്ന തരത്തിൽ കലാശിച്ചത്. മറ്റു ഭൂരിഭാഗം കേസുകളിൽ പോപുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട സംഘടനകളോ ആളുകളോ ഇസ്ലാമിലേക്ക് മതപരിവർത്തനം ചെയ്ത മിശ്രവിവാഹം ചെയ്ത സ്ത്രീയെയോ പുരുഷനെയോ സഹായിച്ചതായി കണ്ടെത്തി. എന്നാൽ, എൻ.െഎ.എക്ക് കീഴിൽ വരുന്ന യു.എ.പി.എ പോലുള്ള നിയമങ്ങളിലെ കുറ്റം ചുമത്തി പ്രോസിക്യൂഷൻ നടപടിയെടുക്കാവുന്ന തെളിവുകളൊന്നും ഇവർക്കെതിരെ കണ്ടെത്തിയില്ല.
സമാധാനപരമായി മതം അനുഷ്ഠിക്കാനും പ്രചരിപ്പിക്കാനും ഭരണഘടന അനുവദിച്ച സ്വാതന്ത്ര്യമാണ്. മതപരിവർത്തനം കേരളത്തിൽ കുറ്റകരമല്ലാത്തതിനാൽ മതം മാറിയ സ്ത്രീ പുരുഷന്മാരെ സഹായിക്കുന്നതും ഭരണഘടനയുടെ പരിധിയിൽപെടുന്നതാണ്. ഇപ്പോഴും അേന്വഷണ ഫലം പോപുലർ ഫ്രണ്ടിനുള്ള ‘ക്ലീൻചീറ്റ്’ ആയി വ്യാഖ്യാനിക്കരുതെന്ന് എൻ.െഎ.എ ഉദ്യോഗസ്ഥൻ ‘ഹിന്ദുസ്ഥാൻ ടൈംസി’നോട് പറഞ്ഞു. പോപുലർ ഫ്രണ്ട് കേഡറുകൾക്കെതിരെ കൊലപാതകം അടക്കമുള്ള ഗുരുതര കുറ്റകൃത്യങ്ങളുടെ വ്യത്യസ്തമായ കേസുകൾ നടന്നുകൊണ്ടിരിക്കുന്നുണ്ട്. അക്കാര്യം വേറിട്ട് പരിശോധിക്കേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇസ്ലാമിലേക്ക് മതം മാറിയ ഹാദിയ പിന്നീട് പോപുലർ ഫ്രണ്ട് പ്രവർത്തകനായ ഷഫിൻ ജഹാനെ വിവാഹം ചെയ്തത് കേരള ഹൈകോടതി വിവാദവിധിയിലൂടെ റദ്ദാക്കിയതാണ് സുപ്രീംകോടതി പുനഃപരിശോധിച്ചത്. ഹൈകോടതി വിധി റദ്ദാക്കിയ സുപ്രീംകോടതി ഹാദിയയും ഷഫിൻ ജഹാനും തമ്മിലുള്ള വിവാഹം ശരിവെച്ചു.
‘ലവ് ജിഹാദ്’ കഥയിലേക്ക് എൻ.െഎ.എ വന്നത് സുപ്രീംകോടതി വഴി
ജസ്റ്റിസ് ചന്ദ്രചൂഡ് ഹാദിയ കേസിെൻറ ആദ്യകാലത്ത് എടുത്ത കടുത്ത നിലപാട് അംഗീകരിച്ചാണ് മുൻ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് കേരളത്തിലെ ലവ് ജിഹാദ്, യമനിലേക്കും സിറിയയിലേക്കും വിവാഹം കഴിച്ച് കൊണ്ടുപോകുക എന്നീ ആരോപണങ്ങളും അന്വേഷിക്കാൻ എൻ.െഎ.എയോട് ആവശ്യപ്പെട്ടത്. ഏറ്റവുമൊടുവിൽ ഹാദിയക്ക് അനുകൂല നിലപാടെടുക്കുകയും വിധി എഴുതുകയും ചെയ്തത് ജസ്റ്റിസ് ചന്ദ്രചൂഡ് തന്നെയായിരുന്നു.
ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെ ഹാദിയ കേസ് എത്തിയപ്പോൾ ഹാദിയയുടെ ഭർത്താവ് ഷഫിൻ ജഹാെൻറ അഭിഭാഷകൻ കപിൽ സിബലിന് പറയാനുള്ളതുപോലും കേൾക്കാതെയാണ് കേരളത്തിൽ ലവ് ജിഹാദ് ഉണ്ടെന്നും അന്വേഷിക്കണമെന്നുമുള്ള എൻ.െഎ.എ അഭിഭാഷകെൻറ വാദം ജസ്റ്റിസ് ചന്ദ്രചൂഡ് അംഗീകരിച്ചതും പിന്നീട് ബെഞ്ചിെൻറ വിധിയായി അത് മാറിയതും. തുടർന്ന് ലവ് ജിഹാദ് കേസിലെ എൻ.െഎ.എ അന്വേഷണത്തെ ഇതുമായി ചേർക്കേണ്ടെന്നും അത് അതിെൻറ വഴിക്ക് മുന്നോട്ടുപോകെട്ട എന്നുമുള്ള നിലപാടാണ് ഹാദിയ നേരിട്ട് ഹാജരായ ശേഷവും സുപ്രീംകോടതി സ്വീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.