ബാൽതാക്കറെ ഇല്ലായിരുന്നെങ്കിൽ മോദി ഇന്നത്തെ നിലയിൽ എത്തുമായിരുന്നില്ല - ഉദ്ധവ്
text_fieldsമുംബൈ: ബാൽതാക്കറെ സംരക്ഷിച്ചിരുന്നില്ലെങ്കിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നത്തെ നിലയിൽ എത്തുകയില്ലായിരുന്നെന്ന് ഉദ്ധവ് താക്കറെ.
‘ഞാൻ ബി.ജെ.പിയുമായി അകന്നു. എന്നാൽ ഹിന്ദുത്വയെ ഉപേക്ഷിച്ചിട്ടില്ല. ബി.ജെ.പി ഹിന്ദുത്വയല്ല. ഉത്തരഭാരതീയർക്ക് ഹിന്ദുത്വം എന്താണെന്നതിന് മുറപടി വേണം. പരസ്പരമുള്ള വിദ്വേഷം ഹിന്ദുത്വയല്ല. ഹിന്ദുത്വം ഊഷ്മളതയാണ്.’ - ഉദ്ധവ് താക്കറെ പറഞ്ഞു.
‘ശിവ സേന രാഷ്ട്രീയ നേതൃത്വത്തെ 25-30 വർഷത്തോളം സംരക്ഷിച്ചു. എന്നാൽ ബി.ജെ.പിക്ക് സേനയെയും അകാലിദളിനെയും വേണ്ടായിരുന്നു. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പെയ് രാജധർമം പാലിക്കാൻ ആവശ്യപ്പെട്ടപ്പോൾ അത് കാലത്തിന്റെ ആശ്യമാണെന്ന് പറഞ്ഞ് ബാലസാഹെബ് താക്കറെയാണ് ഇന്നത്തെ പ്രധാനമന്ത്രിയെ സംരക്ഷിച്ചത്. അദ്ദേഹം അന്നത് ചെയ്തിരുന്നില്ലെങ്കിൽ മോദി ഇന്ന് ഇവിടെ എത്തില്ലായിരുന്നു.’ -ഉദ്ധവ് താക്കറെ വ്യക്തമാക്കി.
2002 ലെ ഗുജറാത്ത് കലാപത്തിനു ശേഷം അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദിയോട് രാജധർമം പാലിക്കണമെന്ന് അന്നത്തെ പ്രധാനമന്ത്രി വാജ്പെയ് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യമാണ് ഉദ്ധവ് ചൂണ്ടിക്കാട്ടിയത്.
തന്റെ അഭിമാനം സംരക്ഷിക്കാനാണ് ബി.ജെ.പിയുമായി അകന്ന് എൻ.സി.പിയും കോൺഗ്രസുമായി ചേർന്നതെന്നും താക്കറെ കൂട്ടിച്ചേർത്തു. ഇല്ലെങ്കിൽ, ഇന്ന് ചിലർ കഴിയുന്നത് പോലെ, കഴുത്തിലൊരു ബെൽറ്റുമായി അടിമയായി കഴിയേണ്ടി വന്നേനനെയെന്നും ഏക്നാഥ് ഷിൻഡെ വിഭാഗത്തെ കുത്തിക്കൊണ്ട് ഉദ്ധവ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.