അംഗപരിമിതർക്ക് ഹജ്ജ് യാത്രക്ക് കേന്ദ്രവിലക്ക്
text_fieldsന്യൂഡൽഹി: ഹജ്ജ് കമ്മിറ്റി ഒാഫ് ഇന്ത്യ മുഖേന ഹജ്ജിന് പോകുന്നതിൽനിന്ന് അംഗപരിമിതരെ വിലക്കിയതിൽ മാറ്റമില്ലെന്ന് കേന്ദ്ര സർക്കാർ. വിദേശകാര്യ മന്ത്രാലയത്തിെൻറ 2018-22 വർഷത്തെ പുതുക്കിയ ഹജ്ജ് വിജ്ഞാപനത്തിലെ വിവാദ നിർദേശത്തിനെതിരെ ഡൽഹി ഹൈകോടതിയിൽ നൽകിയ ഹരജിയിൽ ബുധനാഴ്ച വാദം കേൾക്കവെയാണ് കേന്ദ്രം നിലപാട് ആവർത്തിച്ചത്. സൗദിയിൽ യാചന നിരോധിച്ചതാണെന്നും അംഗപരിമിതരായ ഇന്ത്യക്കാർ ഹജ്ജിനുപോയി യാചന നടത്തുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും കേന്ദ്രത്തിെൻറ സത്യവാങ്മൂലം ആരോപിക്കുന്നു.
ഇതിനാലാണ് ഹജ്ജിൽനിന്ന് അംഗപരിമിതരെ വിലക്കിയതെന്നാണ് കേന്ദ്രത്തിെൻറ വാദം. സൗദി അറേബ്യ ഹജ്ജ് ചെയ്യുന്നതിൽനിന്ന് അംഗപരിമിതരെ വിലക്കുന്നില്ല. മറിച്ച് ഇത്തരക്കാർക്ക് പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയിട്ടുമുണ്ട്. ഇതൊന്നും പരിഗണിക്കാതെയാണ് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയം വിലക്ക് ഏർെപ്പടുത്തിയത്.ഹജ്ജ് വിജ്ഞാപനത്തിലെ നിർദേശം അംഗപരിമിതരുടെ അവകാശങ്ങളെ ഹനിക്കുന്നതും വിവേചനപരവുമാണെന്ന് പല കോണുകളിൽനിന്നും വിമർശനമുയർന്നിരുന്നു.
സുപ്രീംകോടതി അഭിഭാഷകനായ ഗൗരവ് കുമാർ ബൻസാലാണ് വിജ്ഞാപനത്തിനെതിരെ ഡൽഹി ഹൈകോടതിയെ സമീപിച്ചത്. ഹരജിയിൽ കേന്ദ്ര സർക്കാറിനോട് സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി ആവശ്യപ്പെടുകയായിരുന്നു. ഹജ്ജ് വിജ്ഞാപനത്തിൽ അംഗപരിമിതരെ അപകീർത്തിപ്പെടുത്തുന്ന വാചകങ്ങൾ ഉപയോഗിച്ചതായും വിമർശനമുയർന്നിട്ടുണ്ട്. ഇക്കാര്യത്തിൽ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ന്യൂനപക്ഷകാര്യ മന്ത്രി മുഖ്താർ അബ്ബാസ് നഖ്വിക്ക് ചിലർ കത്ത് നൽകിയെങ്കിലും ന്യായീകരിക്കുന്ന നിലപാടിലാണ് മന്ത്രാലയം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.