ഹജ്ജ് ക്വോട്ട: കാണാതായ 6244 സീറ്റുകളെ കുറിച്ച് മറുപടിയില്ല
text_fieldsന്യൂഡൽഹി: സൗദി സർക്കാർ അനുവദിച്ച ഹജ്ജ് ക്വോട്ട വീതംവെച്ചപ്പോൾ 6244 സീറ്റുകൾ അപ്രത്യക്ഷമായതിനെ കുറിച്ച് സത്യവാങ്മൂലം സമർപ്പിക്കാൻ സുപ്രീംകോടതി കേന്ദ്ര സർക്കാറിന് ഒരു ദിവസത്തെ സമയം കൂടി അനുവദിച്ചു. വിഷയത്തിൽ വ്യാഴാഴ്ച നൽകാമെന്നേറ്റ സത്യവാങ്മൂലം വെള്ളിയാഴ്ച നൽകാമെന്ന് സർക്കാർ സുപ്രീംകോടതിയെ മാറ്റി അറിയിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോൾ അഞ്ചാം വർഷവും ഹജ്ജിന് അപേക്ഷ നൽകിയവർക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അഡ്വ. പ്രശാന്ത് ഭൂഷൺ വിഷയം സുപ്രീംകോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്ന് പുതിയ സത്യവാങ്മൂലം ചൊവ്വാഴ്ചതന്നെ സമർപ്പിക്കാൻ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടിരുന്നു. തിങ്കളാഴ്ച കേസ് പരിഗണിച്ചപ്പോൾ ഇൗ വർഷത്തെ ഹജ്ജ് ക്വോട്ട വീതംവെച്ചുകഴിഞ്ഞുവെന്നും ഇനി അഞ്ചാംവർഷക്കാരുടെ കാര്യം സുപ്രീംകോടതി പരിഗണിക്കുന്നതിൽ അർഥമില്ലെന്നും കേന്ദ്ര സർക്കാറിനുവേണ്ടി ഹാജരായ അഡീഷനൽ സോളിസിറ്റർ ജനറൽ പിങ്കി ആനന്ദ് ആവശ്യപ്പെട്ടപ്പോഴാണ് ആ വാദം പൊളിച്ചുകളയുന്ന ഹജ്ജ് ക്വോട്ടയുടെ കണക്ക് അഡ്വ. പ്രശാന്ത് ഭൂഷൺ സമർപ്പിച്ചത്. മോദി സർക്കാർ പാർലമെൻറിൽവെച്ച കണക്കുപ്രകാരം ഇൗവർഷം സൗദി അറേബ്യ ഇന്ത്യക്ക് അനുവദിച്ചത് 1,75,025 സീറ്റുകളാണ്. ഇതിൽ 75 ശതമാനം സർക്കാർ ക്വോട്ടയും ബാക്കി 25 ശതമാനം സ്വകാര്യ ഒാപറേറ്റർമാർക്കുമാണ്.
ഇതുപ്രകാരം സ്വകാര്യ ഒാപറേറ്റർമാർക്ക് 43,756 സീറ്റുകൾ അനുവദിച്ച കേന്ദ്രം സർക്കാർ ക്വോട്ടയിലേക്ക് 1,25,025 സീറ്റുകൾ മാറ്റിവെച്ചുവെന്നാണ് ബോധിപ്പിച്ചതെന്ന് പ്രാശന്ത് ഭൂഷൺ തുടർന്നു. എന്നാൽ, 75 ശതമാനം സർക്കാർ ക്വോട്ടയാണെങ്കിൽ മൊത്തം 1,31, 269 സീറ്റുകളുണ്ടാകണം.
അവശേഷിക്കുന്ന 6244 സീറ്റുകൾ എവിടെയാണെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കണമെന്നും അത് അഞ്ചാം വർഷക്കാർക്ക് വീതിച്ചുകൊടുത്ത് പ്രശ്നം പരിഹരിക്കാനാകുമെന്നും പ്രശാന്ത് ഭൂഷൺ വാദിച്ചിരുന്നു.
കേരളത്തിൽ നിന്ന് ഹജ്ജ് സർവിസ്
ഇത്തവണയും സൗദി എയർലൈൻസിന്
കൊണ്ടോട്ടി: ഈ വർഷവും കേരളത്തിൽ നിന്നുള്ള ഹജ്ജ് സർവിസ് കരാർ ലഭിച്ചത് സൗദി എയർലൈൻസിന്. തുടർച്ചയായി നാലാം വർഷമാണ് ഹജ്ജ് സർവിസ് നെടുമ്പാശ്ശേരിയിൽനിന്ന് നടക്കുന്നത്.
കഴിഞ്ഞ രണ്ട് വർഷവും കേരളത്തിൽ നിന്നുള്ള ഹജ്ജ് സർവിസ് സൗദി എയർലൈൻസിനായിരുന്നു. ജൂൈല 29 മുതൽ ആഗസ്റ്റ് 15 വരെയാണ് കേരളത്തിൽ നിന്നുള്ള തീർഥാടകർ യാത്രയാകുക. ജിദ്ദയിലേക്കാണ് ഇവിടെ നിന്നുള്ളവർ യാത്ര പുറപ്പെടുക. കേരളം, ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിൽ നിന്നായി 11,700 തീർഥാടകരെയാണ് നെടുമ്പാശ്ശേരിയിൽനിന്ന് ഇത്തവണ പ്രതീക്ഷിക്കുന്നത്. ഒരു ദിവസം പരമാവധി നാല് സർവിസുകൾ മാത്രമേ നടത്താൻ പാടുള്ളൂ. സെപ്റ്റംബർ അഞ്ച് മുതൽ 25 വരെയാണ് കേരളത്തിൽ നിന്നുള്ള തീർഥാടകരുടെ മടക്കയാത്ര.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.