ഹജ്ജ് സബ്സിഡി നിർത്തലാക്കൽ: മറ്റു തീർഥാടനങ്ങൾക്ക് നയം വേറെ
text_fieldsന്യൂഡൽഹി: ഹജ്ജ് സബ്സിഡി നിർത്തലാക്കിയ കേന്ദ്രസർക്കാറിന് മറ്റു തീർഥാടന ധനസഹായങ്ങളുടെ കാര്യത്തിൽ വേറൊരു നയം. അമർനാഥ് യാത്ര, മാനസസരോവർ യാത്ര, ഹരിദ്വാർ, അലഹബാദ്, നാസിക്, ഉൈജ്ജൻ കുംഭമേളകൾ എന്നിവക്ക് കോടികളാണ് സബ്സിഡിയായും അല്ലാെതയും ചെലവഴിക്കുന്നത്.ഹജ്ജ് സബ്സിഡി നിർത്തലാക്കിയ മോദി സർക്കാറിെൻറ നടപടി നിഷ്കളങ്കമാകുന്നത്, എല്ലാ തീർഥാടനങ്ങള്‍ക്കും മതപരമായ ചടങ്ങുകള്‍ക്കും സര്‍ക്കാര്‍ ചെലവഴിക്കുന്ന തുക ആരുടേതെന്ന് നോക്കാതെ നിര്ത്തലാക്കുേമ്പാൾ മാത്രമാണെന്ന് സി.പി.എം അടക്കമുള്ള പാർട്ടികളും സാമൂഹിക പ്രവർത്തകരും ചൂണ്ടിക്കാട്ടുന്നു.
2014ൽ നടന്ന അലഹബാദ് കുംഭമേളക്ക് കേന്ദ്രം അനുവദിച്ചത് 1150 കോടി രൂപയാണ്. ഉത്തർപ്രേദശ് സർക്കാർ നൽകിയത് 11 കോടി. ഉൈജ്ജൻ കുംഭമേളക്ക് മധ്യപ്രദേശ് സർക്കാർ ചെലവഴിച്ചത് 3400 കോടി രൂപയും കേന്ദ്രം അനുവദിച്ചത് 100 കോടിയുമാണ്. കാശി, അയോധ്യ, മഥുര തീർഥാടനങ്ങൾക്കായി യോഗി ആദിത്യനാഥ് സർക്കാർ നീക്കിവെച്ചത് 800 കോടി.
മാനസസരോവർ യാത്രക്ക് 1.5 ലക്ഷം സബ്സിഡി നൽകുന്നുണ്ട്. കൂടാതെ, രാജസ്ഥാൻ സർക്കാർ സംസ്ഥാനത്തെ ഹൈന്ദവ തീർഥാടകർക്ക് നീക്കിവെച്ചത് 38.91 കോടിയാണ്.
ഇത്തരത്തിൽ പണം അനുവദിക്കുന്നത് അവസാനിപ്പിക്കാൻ ബി.ജെ.പി തയാറാകുേമാ എന്ന് അസദുദ്ദീൻ ഉൈവസി എം.പി ചോദിച്ചു.
കൂടാതെ, ബി.ജെ.പി ഭരിക്കുന്ന ഗോവൻ സർക്കാർ ശ്രീലങ്കയില്‍ നടന്ന ക്രിസ്ത്യന്‍ വാഴ്ത്തപ്പെടല്‍ ചടങ്ങിന് പോകാന്‍ വിമാനയാത്ര നിരക്കിൽ സബ്സിഡി പ്രഖ്യാപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.