ഹജ്ജ് സബ്സിഡി നിർത്തൽ തീരുമാനം ഉടൻ
text_fieldsന്യൂഡൽഹി: നരേന്ദ്ര മോദി സർക്കാറിെൻറ ഹജ്ജ് നയം ഒരാഴ്ചക്കകം പ്രഖ്യാപിക്കുമെന്ന് കേന്ദ്ര ന്യൂനപക്ഷ മന്ത്രി മുഖ്താർ അബ്ബാസ് നഖ്വി ‘മാധ്യമ’ത്തോട് പറഞ്ഞു. ഹജ്ജ് സബ്സിഡി എത്രയും പെെട്ടന്ന് നിർത്തലാക്കണമെന്ന നിർദേശം കേന്ദ്ര ധനമന്ത്രാലയത്തിെൻറ പരിഗണനയിലാണെന്നും ഹജ്ജ് നയം പുറത്തിറക്കുേമ്പാൾ ഇക്കാര്യത്തിൽ അന്തിമ തീരുമാനമറിയാമെന്നും നഖ്വി വ്യക്തമാക്കി.
ഹജ്ജ് നയവുമായി ബന്ധപ്പെട്ട് ന്യൂനപക്ഷ മന്ത്രാലയം വിളിച്ചുചേർത്ത ഹജ്ജ് കമ്മിറ്റിയുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും യോഗത്തിെൻറ പശ്ചാത്തലത്തിൽ ‘മാധ്യമ’ത്തോട് സംസാരിക്കുകയായിരുന്നു മുഖ്താർ അബ്ബാസ് നഖ്വി. സർക്കാർ പുറത്തിറക്കിയ കരട് നയത്തിന്മേൽ മുസ്ലിം സംഘടനകളിൽ നിന്നും വ്യക്തികളിൽ നിന്നും ലഭിച്ച അഭിപ്രായങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും അന്തിമ നയമെന്ന് മന്ത്രി വിശദീകരിച്ചു. ഹജ്ജ് സബ്സിഡി ഘട്ടം ഘട്ടമായി എടുത്തുകളയാനാണ് സുപ്രീംകോടതി ഉത്തരവെന്നും അതിന് നിശ്ചയിച്ച സമയപരിധിയാണ് 2022 എന്നും നഖ്വി പറഞ്ഞു. അതിനർഥം ആ സമയപരിധിക്കുള്ളിൽ ഹജ്ജ് സബ്സിഡി നിർത്തലാക്കണം എന്നാണ്. ഇക്കാര്യത്തിൽ ഭൂരിഭാഗം മുസ്ലിം സംഘടനകളും അനുകൂലമായ നിലപാട് ആണ് എടുത്തിട്ടുള്ളത്. അതേസമയം ഹജ്ജ് സബ്സിഡി എടുത്തുകളയുേമ്പാൾ വിമാന ടിക്കറ്റിലുണ്ടാകുന്ന ഭീമമായ വർധനവിനും അത് വഴി ഹാജിമാർക്കുണ്ടാകുന്ന ഭാരത്തിനും തടയിടണമെന്ന് മുസ്ലിം സംഘടനകൾ ആവശ്യപ്പെട്ടിട്ടുമുണ്ട്.
അതിെൻറ അടിസ്ഥാനത്തിലാണ് ന്യൂനപക്ഷ മന്ത്രാലയം ഹജ്ജ് സബ്സിഡി സംബന്ധിച്ച് ധനമന്ത്രാലയത്തിന് ശിപാർശ സമർപ്പിച്ചത്. കേരളത്തിെൻറ നിർദേശങ്ങൾ സംസ്ഥാന ന്യൂനപക്ഷ മന്ത്രി കെ.ടി. ജലീൽ സമർപ്പിച്ചിരുന്നു. ഇതിൽ 70 വയസ്സിന് മുകളിലുള്ളവർക്ക് നറുക്കെടുപ്പിലൂടെയല്ലാതെ തെന്ന ഹജ്ജിന് അവസരം നൽകാൻ തീരുമാനമായിട്ടുണ്ട്. നിലവിലുള്ള 21 എംബാർക്കേഷൻ പോയൻറുകൾ ഇൗ വർഷവും നിലനിർത്താൻ കഴിഞ്ഞ ദിവസം നടന്ന യോഗത്തിൽ തീരുമാനമായി. കേരളത്തിലെ എംബാർക്കേഷൻ പോയൻറ് കൊച്ചിയിൽ നിന്നു മാറ്റാൻ ഇപ്രാവശ്യവും എയർ ഇന്ത്യ അനുവദിച്ചില്ല.
അടുത്ത തവണ കോഴിക്കോേട്ടക്ക് മാറ്റണമോ എന്നതും ഇപ്പോൾ തീരുമാനിച്ചിട്ടില്ല. അത് അടുത്ത വർഷമാണ് പരിഗണിക്കുക. എന്നാൽ അഞ്ചാം വർഷം കഴിഞ്ഞ് അപേക്ഷ സമർപ്പിക്കുന്നവർക്ക് നറുക്കെടുപ്പില്ലാതെ ഹജ്ജിന് അവസരം നൽകാനാവില്ലെന്നും കേരളത്തിെൻറ ഇതിനായുള്ള അപേക്ഷ അംഗീകരിക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു. അങ്ങനെ അനുവദിച്ചാൽ കേരളം പോലൊരു സംസ്ഥാനത്തുനിന്ന് പിന്നീട് ആർക്കും അപേക്ഷ നൽകാനാകാത്ത സാഹചര്യം സംജാതമാകുമെന്ന് മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.